യുഎഇ ഓപ്പണ്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്
Thursday, October 23, 2014 8:44 AM IST
അബുദാബി: അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ യുഎഇ എക്സ്ചേഞ്ച് ട്രോഫിക്ക് വേണ്ടിയുള്ള പ്രഥമ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ ആറ്, ഏഴ് തീയതികളില്‍ ഇസ്ലാമിക് സെന്റര്‍ ഇന്‍ഡോര്‍ സ്റേഡിറ്റോറിയത്തില്‍ നടക്കും.

ലീഗ് കം നോക്കൌട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരത്തില്‍ യുഎഇയിലുള്ള മുപ്പത്തിരണ്ട് ടീമുകളാണ് മാറ്റുരക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ട്രോഫിയും കാഷ് പ്രൈസും സമ്മാനമായി ലഭിക്കും. പുരുഷ ഡബിള്‍ ടീമുകള്‍ക്ക് മാത്രമായുള്ള മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷന്‍ ഫോമിനും ഇസ്ലാമിക് സെന്റര്‍ ഓഫീസിലെ 02 6424488, 0506914325 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള