പാലാ സ്വദേശിനി കുവൈറ്റില്‍ നിര്യാതയായി
Thursday, October 23, 2014 8:44 AM IST
കുവൈറ്റ്സിറ്റി: പാലാ പാലക്കാട്ട്മല തേക്കിലെക്കാട്ടില്‍ വീട്ടില്‍ ടി.വി മാത്യുവിന്റെ ഭാര്യ ലില്ലിക്കുട്ടി മാത്യു(78) കുവൈറ്റില്‍ നിര്യാതയായി. ഒന്നര മാസം മുമ്പ് കുവൈറ്റില്‍ മകളുടെ അടുത്ത് വിസിറ്റിംഗ് വീസയില്‍ വന്നതായിരുന്നു ലില്ലിക്കുട്ടി. അദാന്‍ ആശുപത്രിയിലായിരുന്നു മരണം.

കുവൈറ്റിലുള്ള മകള്‍ ജെസിയുടെ ഒപ്പമായിരുന്നു താമസം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ചെയ്തുവരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍