മോന്‍സ് ജോസഫിന് ഷിക്കാഗോയില്‍ സ്വീകരണം നല്‍കി
Wednesday, October 22, 2014 7:58 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 'ജനസേവ 2014' അവാര്‍ഡ് സ്വീകരിക്കുന്നതിനും വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനുമായി ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന കടുത്തുരുത്തി എംഎല്‍എയും മുന്‍ മന്ത്രിയുമായ അഡ്വ. മോന്‍സ് ജോസഫിന് ഊഷ്മള വരവേല്‍പ്പ് നല്‍കി.

ഷിക്കാഗോ മലയാളി അസോസിയേഷനുവേണ്ടി പ്രസിഡന്റ് സണ്ണി വള്ളിക്കളം, പ്രവാസി കേരളാ കോണ്‍ഗ്രസിനുവേണ്ടി പ്രസിഡന്റ് ജെയ്ബു മാത്യു കുളങ്ങര, ഫൊക്കാന നാഷണല്‍ വൈസ് പ്രസിഡന്റ് ജോയി ചെമ്മാച്ചേല്‍ എന്നിവര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു.

തദവസരത്തില്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് രഞ്ചന്‍ ഏബ്രഹാം, പോള്‍ പറമ്പി, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ജോയിച്ചന്‍ പുതുക്കുളം, മനു നൈനാന്‍ എന്നിവരും സന്നിഹിതരായിരുന്നു.