ഹൂസ്റണില്‍ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന വൈദിക സമ്മേളനം നവംബര്‍ 19 മുതല്‍ 21 വരെ
Wednesday, October 22, 2014 7:57 AM IST
ഹൂസ്റണ്‍: മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തില്‍ വിവിധ പള്ളികളില്‍ സേവനം അനുഷ്ടിക്കുന്ന വൈദികരുടെ സമ്മേളനം നവംബര്‍ 19 മുതല്‍ 21 വരെ ഹൂസ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ പള്ളിയില്‍ നടക്കും.

ഭദ്രാസന അധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ഭദ്രാസനം സെക്രട്ടറി റവ. ബിനോയി തോമസ് എന്നിവര്‍ വൈദിക സമ്മേളനത്തിന് നേതൃത്വം നല്‍കും.

മാര്‍ത്തോമ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന കൌണ്‍സിലിന്റെ മീറ്റിംഗ് നവംബര്‍ 21ന് രാവിലെ 10 മുതല്‍ ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയില്‍ നടക്കും. ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പുതിയ പരിപാടികള്‍ക്കും കര്‍മ്മ പദ്ധതികള്‍ക്കും കൌണ്‍സില്‍ യോഗം രൂപം നല്‍കും.

ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍, ഭദ്രാസന ട്രഷറര്‍ ഫിലിപ്പ് തോമസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സഖറിയ കോശി- 281 780 9764.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല