ഗീതാമണ്ഡലം പ്രസിഡന്റ് ഹൂസ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രം സന്ദര്‍ശിച്ചു
Wednesday, October 22, 2014 7:29 AM IST
ഹൂസ്റണ്‍: അതിവേഗം നിര്‍മാണം പുരോഗമിക്കുന്ന ഹൂസ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം ഷിക്കാഗോ ഗീതാമണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രന്‍ സന്ദര്‍ശിച്ചു.

ഈ ക്ഷേത്രം അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ അഭിമാനം ഉയര്‍ത്തുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പാട് വിശ്വാസികളുടെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും ഉത്തമോദാഹരണം ആണ്, തികച്ചും കേരളീയ മാതൃകയില്‍ പണി കഴിപ്പിക്കുന്ന ഈ ക്ഷേത്രം എന്നതില്‍ സംശയമില്ല. ചരിത്ര പ്രാധാന്യം ഉള്ള ഈ ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തന ങ്ങളില്‍ പങ്കാളികള്‍ ആവാന്‍ അമേരിക്കയിലെ എല്ലാ വിശ്വാസികളും മുന്നോട്ടു വരേണ്ടതുണ്ട്.

കെഎച്ച്എസ് പ്രസിഡന്റ് ഷണ്‍മുഖന്‍ വല്ല്യാശേരി അദ്ദേഹത്തിന് സ്വാഗതം ആശംസിച്ചു. ക്ഷേത്രത്തിന്റെ കുംഭാഭിഷേകത്തിനു ഗീതാമണ്ഡലത്തിലെ അംഗങ്ങളുടെ സാന്നിധ്യവും പിന്തുണയും പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു. ക്ഷേത്ര നിര്‍മാണ നിധിയിലേക്കുള്ള സംഭാവന ജയ് ചന്ദ്രന്‍, ഷണ്‍മുഖന് കൈമാറി. കെഎച്ച്എന്‍എ ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി രഞ്ജിത് നായര്‍, കെഎച്ച്എസ് ഭാരവാഹികള്‍ ആയ അശോകന്‍ കേശവന്‍, ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ക്ഷേത്രത്തിന്റെ കുംഭാഭിഷേക ചടങ്ങുകള്‍ ഏപ്രില്‍ 23 നു നടക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം