പയ്യന്നൂര്‍ സൌഹൃദവേദി ഈദ് ആഘോഷിച്ചു
Wednesday, October 22, 2014 7:27 AM IST
റിയാദ:് പ്രവാസി പയ്യന്നൂരുകാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂര്‍ സൌഹൃദവേദിയുടെ റിയാദ് ചാപ്റ്റര്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഈദ് ആഘോഷിച്ചു.

വാദി ഹനീഫയിലെ മനോഹരമായ ഇസ്തിരാഹയില്‍ നടന്ന കുടുംബസംഗമത്തില്‍ മികച്ച വാഗ്മിയും പണ്ഡിതനുമായ ഫിറോസ് പാലക്കാട് ഈദ് സന്ദേശം നല്‍കി. ഉഷാ മധുസൂതനന്റെ പ്രാര്‍ഥനാ ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പി.എസ്.വി പ്രസിഡന്റ് മുസ്തഫ കവായി അധ്യക്ഷത വഹിച്ചു. ഉബൈദ് എടവണ്ണ, അന്‍വാസ്, ഷമീം ഹുസൈന്‍, രഘുനാഥ് തളിയില്‍, മുഹമ്മദലി കൂടാളി, ഷിബു പത്തനാപുരം, ഫൈസല്‍ തയ്യില്‍, നാസര്‍ കല്ലറ, ഷുക്കൂര്‍ ഹാജി, നിസാര്‍, ഇല്യാസ്, ഷംനാദ് കരുനാഗപ്പള്ളി, റബീഹ് മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി മധുസൂതനന്‍ പയ്യന്നൂര്‍ സ്വാഗതവും വിനോദ് വേങ്ങയില്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ഹിബ ബഷീര്‍, അസര്‍ തായിനേരി, പ്രമോദ് കണ്ണൂര്‍, മൊഹ്സിന്‍ മുഹമ്മദ് കുട്ടി, മുന്ന, പ്രവീണ്‍, ഷാന്‍ പരീദ്, വിനോദ്, ഹൃദ്യ, ഇസത്, റിയ അഷ്റഫ് തുടങ്ങിയവര്‍ പങ്കെടുത്ത ഗാനമേളയും പിഎസ്വി ബാലവേദി അംഗങ്ങള്‍ അവതരിപ്പിച്ച നൃത്തവും അരങ്ങേറി.

ലെജീഷ് കൊഴുമ്മല്‍ പരിപാടിയുടെ അവതാരകനായിരുന്നു. അബൂബക്കര്‍ അബ്ദുള്ള, സത്യന്‍ കണക്കീല്‍, ഹരീന്ദ്രന്‍ ചെങ്ങല്‍, ബഷീര്‍ എ.പി, ഷൈജു കൊഴുമ്മല്‍, രാജീവന്‍ ഓണക്കുന്ന്, പപ്പന്‍ കരിവെള്ളൂര്‍, റയീസ് കാങ്കോല്‍, സുരേഷ് കോറോം, കൃഷ്ണരാജ് ചീമേനി, രഞ്ജിത്ത്, ബാബു ഗോവിന്ദ്, അന്‍വര്‍ രാമന്തളി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍