കുവൈറ്റ് ഒഐസിസി ആലപ്പുഴ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 23ന്
Tuesday, October 21, 2014 7:48 AM IST
കുവൈറ്റ്: ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ തല പ്രവര്‍ത്തക കണ്‍വന്‍ഷനുകളുടെ ഭാഗമായി ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ ഒഐസിസി ആലപ്പുഴ ജില്ലയിലെ പ്രവര്‍ത്തകരുടെ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു,

ഒക്ടോബര്‍ 23ന് (വ്യാഴം) വൈകുന്നേരം 6.30 ന് അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ കെപിസിസി ജനറല്‍സെക്രട്ടറി എം. ലിജു ഉദ്ഘാടനം ചെയ്യും. ജില്ലാകമ്മറ്റിയുടെ നേതൃത്ത്വത്തില്‍ അന്നേദിവസം രണ്ടാംഘട്ട അംഗത്വ വിതരണത്തിനും തുടക്കം കുറിക്കും.

കുവൈറ്റിലെ ഒഐസിസിയൂടെ പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനം വന്‍ വിജയമാക്കി തീര്‍ക്കുന്നതിനു എല്ലാ ജനാധിപത്യ വിശ്വാസികളുടെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ ക്രിസ്റഫര്‍ ഡാനിയേല്‍ 66840376, ബിനോയ് ചന്ദ്രന്‍ 97438406 എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍