ബ്രദര്‍ സണ്ണി സ്റീഫന്‍ അമേരിക്കയില്‍ പര്യടനം പൂര്‍ത്തിയാക്കി യൂറോ പ്പിലേയ്ക്ക്
Tuesday, October 21, 2014 7:47 AM IST
ഷിക്കാഗോ: അമേരിക്കയിലെ വിവധ ദേവാലയങ്ങളില്‍ രണ്ടു മാസം നടത്തിയ കുടുംബ വിശുദ്ധീകരണ ധ്യാനത്തിനുശേഷം പ്രശസ്ത വചന പ്രഘോഷകനും സംഗീത സംവിധായകനും കുടുംബ പ്രേഷിതനുമായ ബ്രദര്‍ സണ്ണി സ്റീഫന്‍ യൂറോപ്പിലെ ശുശ്രൂഷകള്‍ക്കായി പുറപ്പെട്ടു.

ഈ വചന വിരുന്നില്‍ പങ്കെടുത്ത് ജീവിതത്തിന് ആത്മീയ ഉണര്‍വും തലമുറകള്‍ അനുഗ്രഹീതമാകാനുള്ള അറിവും ആത്മാഭിഷേകത്തിന്റെ നിറവും നേടണമെന്ന് മെസേജ് മിഷന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ റവ. ഫാ. ജോ മണക്കുന്നേല്‍ അഭിപ്രായപ്പെട്ടു.

ലുഗാനോ, സൂറിച്ച്, റോസമിസ്റിക്ക, ഹൈഡല്‍ ബര്‍ഗ്, വിയന്ന തുടങ്ങിയ സ്ഥലങ്ങളിലെ ശുശ്രൂഷകര്‍ക്കുശേഷം നവംബര്‍ 23ന് വത്തിക്കാനില്‍ ചാവറ അ ച്ചനേയും ഏവുപ്രാസ്യാമ്മയേയും വിശുദ്ധരായി നാമകരണം ചെയ്യുന്ന ശുശ്രൂഷകളില്‍ പങ്കെടുക്കും. തുടര്‍ന്ന് യുകെയിലെ വിവിധ ദേവാലയങ്ങളില്‍ ഡിസംബര്‍ 23 വരെ കുടുംബ നവീകരണ സെമിനാറുകള്‍ നടത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ാലമൈഴലാശശീിൈ@വീാമശഹ.രീാി, ംംം.വേലാലമൈഴലാശശീിൈ.ീൃഴ +91 944 715 4999.