അമേരിക്കയിലെ വിദേശ രാജ്യങ്ങളില്‍ നിന്നുളള ഇമ്മിഗ്രന്റ്സില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം
Tuesday, October 21, 2014 7:44 AM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കുടിയേറിയ വിദേശ രാജ്യങ്ങളില്‍ നിന്നുളളവരില്‍ ജനസംഖ്യയില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കെന്ന് വാഷിംഗ്ടണ്‍ ഡിസി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍ സ്റ്റഡീസ് സര്‍വേയില്‍ പറയുന്നു.

അമേരിക്കയിലെ ആറ് മുതിര്‍ന്നവരില്‍ ഒരാള്‍ വിദേശത്ത് ജനിച്ചവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയില്‍ അതിവേഗം വര്‍ധിച്ചുവരുന്ന വിദേശികളുടെ സംഖ്യയില്‍ 14 ശതമാനം (254,000) ഇന്ത്യാക്കാരും 10 ശതമാനം (217,000) ചൈനക്കാരുമാണ്. പാക്കിസ്ഥാനിലും(43,000) ഇറാക്കിലും (41,000) നിന്നുളളവരാണ് ഏറ്റവും പിന്നില്‍.

കുടിയേറ്റ ജനസംഖ്യയെകുറിച്ച് സെന്‍സസ് ബ്യൂറോ നടത്തിയ ഏറ്റവും പുതിയ പഠനമാണ് പുറത്തുവന്നിരിക്കുന്നത്.

2010 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചു വന്ന ഇമിഗ്രന്റ്സിന്റെ സംഖ്യ താഴെ ചേര്‍ക്കുന്നു.

ടെക്സസ് :227240, കാലിഫോര്‍ണിയ :160771, ഫ്ളോറിഡാ : 140019, ന്യൂയോര്‍ക്ക് : 85699, ന്യൂജേഴ്സി : 81192, മാസ്ച്യുസെറ്റ്സ് : 62591, വാഷിംഗ്ടണ്‍ : 57402, പെന്‍സില്‍വാനിയ : 57091, ഇല്ലിനോയ്സ് : 47609, അരിസോണ : 39647, മേരിലാന്റ് : 38555, വെര്‍ജീനിയ : 37844, നോര്‍ത്ത് കരോലിന്‍ : 30289, മിഷിഗണ്‍ : 29039, ജോര്‍ജിയ : 28020.

അമേരിക്കന്‍ ഗവണ്‍മെന്റിലെ പല ഉയര്‍ന്ന സ്ഥാനങ്ങളിലും വിദേശീയര്‍ക്ക് പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക് അംഗീകാരം ലഭിക്കുന്നത് ഇതിന്റെ പ്രതിഫലനമാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍