മാകു അസോസിയേഷന്റെ ദീപാവലി ആഘോഷം ഒക്ടോബര്‍ 23ന്
Tuesday, October 21, 2014 2:48 AM IST
ഇന്‍ഡോര്‍ (മധ്യപ്രദേശ്): ഇന്‍ഡോറിലെ മലയാളികളുടെ സംഘടനയായ മാകുവിന്റെ ആഭിമുഖ്യത്തിലുള്ള ദീപാവലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 23ന് നടക്കും. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ ഇന്‍ഡോറിലെ ചോറലിലുള്ള പിക്നിക് സെന്റിലാണു പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷത്തോടനുബന്ധിച്ചു വിവിധ കലാ,കായിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

അസോസിയേഷന്‍ പ്രസിഡന്റ് ആന്റണി കുരുവിള, സെക്രട്ടറി ബി.എം. ജോര്‍ജ്, ജനറല്‍ സെക്രട്ടറി മിനി ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.