പിഞ്ചുകുഞ്ഞിനെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടറുടെ സഹായം തേടുന്നു
Monday, October 20, 2014 8:06 AM IST
റിയാദ്: അടിയന്തര വിദഗ്ധ ചികില്‍സക്കായി മാതാപിതാക്കള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്ന പിഞ്ചു കുഞ്ഞിന് യാത്രക്കിടയില്‍ ഡോക്ടറുടെ സഹായം തേടുന്നു. 21 ദിവസം പ്രായമായ കുഞ്ഞിനെയാണ് അടിയന്തര വിദഗ്ധ ചികില്‍സക്കായി മാതാപിതാക്കള്‍ ഒക്ടോബര്‍ 22 ന് (ബുധന്‍) സൌദി എയര്‍ലൈന്‍സ് വിമാനത്തില്‍ കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്.

യാത്രക്കിടയില്‍ ആവശ്യമായ സഹായം നല്‍കുന്നതിന് ഒരു ഡോക്ടറുടെ സാമീപ്യം ആവശ്യമുണ്ട്. അന്നേദിവസം സൌദിയ എയര്‍ലൈന്‍സില്‍ നാട്ടിലേക്ക് പോകുന്ന സഹായിക്കാന്‍ സന്‍മനസുള്ള ഡോക്ടറുടെ സഹായം മാതാപിതാക്കള്‍ അഭ്യര്‍ഥിച്ചു.

വിശദവിവരങ്ങള്‍ക്ക് 0541504180, 0532670424.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍