കല കുവൈറ്റ് ഒക്ടോബര്‍ അനുസ്മരണ സമ്മേളനം 24ന്
Monday, October 20, 2014 6:48 AM IST
കുവൈറ്റ്സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈറ്റ്) നേതൃത്വത്തില്‍ ഒക്ടോബറില്‍ മണ്മറഞ്ഞു പോയ കലാ സാഹിത്യ രംഗത്തെ പ്രഗല്‍ഭരായിരുന്ന വയലാര്‍, ചെറുകാട്, ഡോ. കെ.എന്‍. എഴുത്തച്ചന്‍, ജോസഫ് മുണ്ടശേരി എന്നിവരുടെ സ്മരണ പുതുക്കിക്കൊണ്ടുള്ള സമ്മേളനം ഒക്ടോബര്‍ 24 ന് (വെള്ളി) വൈകുന്നേരം അഞ്ചിന് നടക്കും. ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സാല്‍മിയ (സീനിയര്‍) യിലാണ് പരിപാടികള്‍.

സമ്മേളനത്തെ തുടര്‍ന്ന് കല കുവൈറ്റ് അണിയിച്ചൊരുക്കുന്ന 'രണ്ടാം ഭാവം' എന്ന നാടകവും അരങ്ങേറും.

വിശദാംശങ്ങള്‍ക്ക് 99122984 96652512.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍