'നാടിന്റെ നന്മ മഹല്ല് ശാക്തീകരണത്തിലൂടെ' : സൈന്‍ ജിദ്ദ കാമ്പയിന്‍
Monday, October 20, 2014 6:48 AM IST
ജിദ്ദ: ഒരു പ്രദേശത്തിന്റെ സര്‍വതോന്മുഖമായ വികസനത്തിലും വളര്‍ച്ചയിലും നിര്‍ണായകമായ പങ്ക് വഹിക്കാന്‍ സാധിക്കുക മഹല്ലുകള്‍ക്കാണെന്നും അതുകൊണ്ട് മഹല്ലുകളുടെ ശാക്തീകരണം വളരെ പ്രാധന്യമര്‍ഹിക്കുന്നതാണെന്നും സൈന്‍ ജിദ്ദ ചാപ്റ്റര്‍ അഭിപ്രായപെട്ടു.

അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ ഡയറക്ടര്‍ സലാഹ് കാരടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ മഹല്ലുകളുടെ ശാക്തീകരണത്തിനു മികവാര്‍ന്നതും പുതുമയുള്ളതുമായ പരിശീലനപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു. ഇതിന്റെ പ്രഥമ പരിപാടി ഒക്ടോബര്‍ അവസാന വാരത്തില്‍ സൈന്‍ എക്സിക്യൂടീവ് ഡയറക്ടര്‍ റാഷിദ് ഗസാലിയുടെ കാര്‍മികത്വത്തില്‍ ജിദ്ദയിലെ മുഴുവന്‍ മഹല്ലുകളുടെയും പ്രസിഡന്റ് സെക്രട്ടറിമാര്‍ക്കുവേണ്ടി പരിശീലനം നടക്കും. ഈ പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മഹല്ല് ഭാരവാഹികള്‍ ശെഴിാമവമഹഹൌ@ഴാമശഹ.രീാ എന്ന ഇമെയിലില്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്.

യോഗത്തില്‍ അഡ്വ. അലവികുട്ടി, ബഷീര്‍ തൊട്ടിയന്‍, റസാക്ക് ചോലക്കാട്, അഷ്റഫ് കൊയിപ്ര എന്നിവര്‍ പ്രസംഗിച്ചു. അനസ് പരപ്പില്‍ സ്വാഗതവും അഷ്റഫ് പൊന്നാനി നന്ദിയും പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0504157432, 0553305985.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍