ഇന്ത്യക്കാരന്റെ മൃതദേഹം റാബഗ് മോര്‍ച്ചറിയില്‍
Monday, October 20, 2014 6:44 AM IST
ജിദ്ദ: റാബഗിലെ താമസസ്ഥലത്ത് മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ഒരു മാസം പിന്നിട്ടിട്ടും സംസ്കരിക്കാനോ നാട്ടിലെത്തിക്കാനോ കഴിയാതെ ആശുപത്രി മോര്‍ച്ചറിയില്‍.

പശ്ചിമ ബംഗാളിലെ മുര്ഷിദാബാദ് ജില്ലയിലെ ബറുയ്പറ സ്വദേശി കാശിനാഥിന്റെ (36) മൃതദേഹമാണ്് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനത്തുെടര്‍ന്ന് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ളത്.

നാല് മാസം മുമ്പ് റിയാദ് ആസ്ഥാനമായ നാഷണല്‍ റിക്രൂട്ട്മെന്റ് കമ്പനി വഴി ലേബര്‍ വീസയിലത്തിെയ കാശിനാഥ് കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് മരിച്ചത്.

മൃതദേഹം നാട്ടിലയക്കുന്നതിന് കമ്പനിയുടെ ഭാഗത്ത് നിന്ന് നീക്കങ്ങളൊന്നും നടക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യന്‍ സോഷ്യല്‍ ഫോറം (ഐഎസ്എഫ്) പ്രതിനിധികളുമായി ബന്ധപ്പെട്ടു.

പശ്ചിമ ബംഗാളിലുണ്ടായിരുന്ന ഐഎസ്എഫ് ജിദ്ദ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് മൊറയൂരും സെന്‍ട്രല്‍ കമ്മിറ്റി അംഗം അലി കോയയും പരേതന്റെ വീട് സന്ദര്‍ശിച്ച് കുടുംബത്തെ സമാശ്വസിപ്പിച്ചു. റിയാദില്‍ നിന്ന് കമ്പനി പ്രതിനിധി റാബഗ് സന്ദര്‍ശിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വെല്‍ഫെയര്‍ കോണ്‍സല്‍ രാജ്കുമാര്‍ ആവശ്യമായ രേഖകള്‍ ശരിയാക്കുന്നതിനുള്ള ശ്രമത്തിലാണ്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് റിയാദിലേയും റാബഗിലേയും ഐഎസ്എഫ് പ്രവര്‍ത്തകര്‍ കമ്പനിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍