ഇസ്കോണ്‍ 2014: വിദ്യാര്‍ഥി സമിതി രൂപീകരിച്ചു
Monday, October 20, 2014 6:42 AM IST
കുവൈറ്റ്: ഫര്‍വാനിയ കുവൈറ്റ് കേരള ഇസ് ലാഹി സെന്റര്‍ നവംബര്‍ ഒന്നിന് മസ്ജിദുല്‍ കബീറില്‍ സംഘടിപ്പിക്കുന്ന ഇസ് ലാമിക് സ്റുഡന്റ്സ് കോണ്‍ഫറന്‍സിന്റെ ഭാഗമായി വിദ്യാര്‍ഥി സമിതി രൂപീകരിച്ചു.

ഫര്‍വാനിയ ദാറുല്‍ ഖുര്‍ആനില്‍ ചേര്‍ന്ന യോഗത്തില്‍ കിസ്മ പ്രസിഡന്റ് പി.എന്‍ അബ്ദുറഹ് മാന്‍ അബ്ദുള്‍ ലത്തീഫ്, ഇസ്കോണ്‍ കണ്‍വീനര്‍ മുഹമ്മദ് അസ് ലം കാപ്പാട്, രജിസ്ട്രേഷന്‍ വൈസ് ചെയര്‍മാന്‍ ഇംതിയാസ് മാഹി, രജിസ്ട്രേഷന്‍ കണ്‍വീനര്‍ ഹിഹ്സുല്‍ റഹ് മാന്‍, പ്രോഗ്രാം കണ്‍വീനര്‍ സുനാശ് ഷുക്കൂര്‍, പബ്ളിസിറ്റി കണ്‍വീനര്‍ നജ്മല്‍ തിരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിദ്യാര്‍ഥി സമിതി ഭാരവാഹികളായി ഫൈറൂസ് സൈനുദ്ധീന്‍ (ചെയര്‍മാന്‍) സന മുഹമ്മദ് (വൈസ് ചെയര്‍മാന്‍) എന്നിവരെ തെരഞ്ഞെടുത്തു. വിവിധ സ്കൂള്‍ തല രജിസ്ട്രേഷന് കണ്‍വീനര്‍മാരായി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വാലിഹ് (അബാസിയ സെന്‍ട്രല്‍ സ്കൂള്‍), അനസ് മുഹമ്മദ് അസ് ലം (കുവൈറ്റ് ഇന്ത്യന്‍ സ്കൂള്‍, അബാസിയ), മിഷാല്‍ മുഹമ്മദ് (യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍) അനസ് മുഹമ്മദ് അസ് ലം (കുവൈറ്റ് ഇന്ത്യന്‍ സ്കൂള്‍-അബാസിയ), മിഷാല്‍ മുഹമ്മദ് (യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അബാസിയ), അബ്ദുള്‍ അസീം (ഭവന്‍സ് -അബാസിയ), മനാര്‍ മഖ്ബൂല്‍ (ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍- ഖൈത്താന്‍), യഹ്യ അമീന്‍, ശുഐബ് ബിന്‍ ഉമര്‍ (ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍-അമ്മാന്‍ സ്ട്രീറ്റ് സാല്‍മിയ). ജാസിം മുഹമ്മദ് (കാര്‍മില്‍ സ്കൂള്‍-ഖൈത്താന്‍), മുഹമ്മദ് ജാസിം, നൌഷാദ് അലി (ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍, ഫഹാഹീല്‍), അസ് ലം അബ്ദുള്‍ സലാം (ഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂള്‍, മംഗഫ്), അഹമ്മദ് റിദ (ജാബിരിയ ഇന്ത്യന്‍ സ്കൂള്‍) എന്നിവരേയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫഹ് മിദ സൈനുദ്ദീന്‍ (അബാസിയ സെന്‍ട്രല്‍ സ്കൂള്‍) ഹിബ അഹമ്മദ് ബഷീര്‍ (കുവൈറ്റ് ഇന്ത്യന്‍ സ്കൂള്‍-അബാസിയ), അമല്‍ വീരാന്‍കുട്ടി, ഹഫ്സ ഹംസ (യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍- അബാസിയ), ഫാത്തിമ ദില്‍ന മഹബൂബ്, ദാന ആയിഷ സലിം (ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂള്‍, അബാസിയ) അര്‍ഷിദ അബ്ദുള്‍ ഖാദര്‍, ആമിന ദിയ (ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍, ഖൈത്താന്‍), മുനീബ മെഹ് ബൂബ്, ഇമാന നൌഷാദ് (ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ (അമ്മാന്‍ സ്ട്രീറ്റ് സാല്‍മിയ), നദ റഫീഖ് (കാര്‍മല്‍ സ്കൂള്‍, ഖൈത്താന്‍), നാഫിയ ബഷീര്‍ (ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍, ഫഹാഹീല്‍), ഹനീന് ശിഹാബ്, ഹിബ ഹുസൈന്‍ (ഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂള്‍ -മംഗഫ്), നാഫിയ അബ്ദുനാസര്‍ (ജാബിരിയ ഇന്ത്യന്‍ സ്കൂള്‍) എന്നിവരെയും തെരഞ്ഞെടുത്തു.

നവംബര്‍ ഒന്നിന് രാവിലെ ഒമ്പതു മുതല്‍ ആരംഭിക്കുന്ന സ്റുഡന്റ്സ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് പ്രത്യേകം തയാറാക്കിയ ഫോറം പൂരിപ്പിച്ച ഇസ് ലാഹി സെന്റര്‍ യൂണിറ്റ് ഭാരവാഹികളെയോ വിദ്യാര്‍ഥി സമിതി അംഗങ്ങളെയോ എല്‍പ്പിക്കാവുന്നതാണെന്ന് ഇസ്കോണ്‍ സംഘാടക സമിതി അറിയിച്ചു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്