'സൌദി അറേബ്യ ഭീകരവിരുദ്ധ പോരാട്ടത്തില്‍ മുന്‍പന്തിയില്‍'
Monday, October 20, 2014 6:42 AM IST
ദമാം: ഭീകരതെക്കെതിരെ ശക്തമായി നിലകൊള്ളുന്ന രാജ്യമാണ് സൌദി അറേബ്യയെന്ന് സൌദി ആഭ്യന്തര മന്ത്രലായം അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്‍ സാലിം വ്യക്തമാക്കി.

ജനീവയില്‍ നടന്ന അന്താരാഷ്ട്ര ഭീകര വിരുദ്ധ സെമിനാറിലാണ് അല്‍ സാലിം സൌദിയുടെ നിലപാട് വ്യക്തമാക്കിയത്. സൌദിക്കെതിരെ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി ഭീകരാക്രമണ ശ്രമങ്ങളാണ് നടന്നിട്ടുള്ളത്.

ഭീകരര്‍ക്ക് മതമോ, രാജ്യമോ, വര്‍ഗമോ ഇല്ല. ഭീകരതെക്കെതിരെ പ്രാദേശിക തലത്തിലും മേഖല തലത്തിലും അന്താരാഷ്ട്ര തലത്തിലും ശക്തമായ നിലപാട് കൈക്കൊണ്ട രാജ്യമാണ് സൌദി അറേബ്യ. യുഎന്നിന് കീഴില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണയാണ് സൌദി അറേബ്യ നില്‍കിപോരുന്നത്. ഇതിന്റെ ഭാഗമായാണ് യുഎന്നിന് കീഴിലുള്ള ഭീകരവിരുദ്ധ സെല്ലിന് നൂറു മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയതെന്നും അഹമ്മദ് അല്‍ സാലിം പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം