ആമസോണ്‍ 80,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ നില്‍കും
Monday, October 20, 2014 6:42 AM IST
ന്യൂയോര്‍ക്ക്: ക്രിസ്മസ് ഉള്‍പ്പെടെയുളള ഹോളി ഡേ സീസണുകളില്‍ ഉപഭോക്താക്കളുടെ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനും ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനുമുളള ഷിപ്പിംഗ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് രാജ്യത്താകമാനമുളള ഡിസ്ട്രിബ്യൂഷന്‍ സെന്ററുകളിലേക്ക് പുതിയതായി 80,000 താത്കാലിക ജീവനക്കാരെ നിയമിക്കുമെന്ന് ആമസോണ്‍ സിഇഒ ഒക്ടോബര്‍ 16 ന് നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

പുതിയ വിതരണ കേന്ദ്രങ്ങള്‍ തുറന്നതിനാല്‍ കഴിഞ്ഞ വര്‍ഷം നിയമനം നല്‍കിയ 70,000 ജീവനക്കാരുടെ എണ്ണത്തില്‍ ഈ വര്‍ഷം 14 ശതമാനം വര്‍ധനവാണ് ലക്ഷ്യമിടുന്നത്.

അമേരിക്കയില്‍ ആകെ 50 വിതരണ കേന്ദ്രങ്ങളാണ് ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. 132,600 ഫുള്‍ടൈം, പാര്‍ട്ട്ടൈം ജീവനക്കാരുടെ സേവനമാണ് ലഭ്യമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ താത്കാലിക നിയമനം ലഭിച്ച പലര്‍ക്കും ഫുള്‍ടൈം നിയമനം നല്‍കിയിട്ടുണ്െടന്നും ഈ വര്‍ഷവും ഇതാവര്‍ത്തിക്കുമെന്നും ഇവര്‍ പറഞ്ഞു.

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ 616.9 ബില്യണ്‍ ഡോളറിന്റെ റീട്ടെയില്‍ ബിസിനസ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിഇഒ കൂട്ടി ചേര്‍ത്തു.

തൊഴിലില്ലായ്മ ഇപ്പോഴും രൂക്ഷമായി തുടരുന്നതിനിടെ ഇത്രയും പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ആമസോണിന്റെ പ്രഖ്യാപനം തൊഴില്‍ രഹിതരില്‍ പ്രതീക്ഷയുണര്‍ത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ അാമ്വീി.രീാ ലഭ്യമാണ്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍