കോഴിക്കോട് സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു
Monday, October 20, 2014 6:39 AM IST
കുവൈറ്റ്: കോഴിക്കോട് സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട്, മാവിന്‍ ചുവട്ടില്‍ ഒയ്യില്‍ ഷൌക്കത്ത് (37) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചത്.

മെഹബൂലയില്‍ ഒരു ഗ്രോസറി ഷോപ്പില്‍ നടത്തിവരികയായിരുന്നു. നന്തി സ്വദേശിനി ഷര്‍ബി ആണ് ഭാര്യ. മക്കള്‍ സല്‍മാന്‍,ഫഹദ്.

മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കുവൈറ്റില്‍ തന്നെയുള്ള സഹോദരന്‍ ബഷീര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍