പ്രസന്നകുറുപ്പ് ഫിലാഡല്‍ഫിയയില്‍ നിര്യാതയായി
Monday, October 20, 2014 4:35 AM IST
ഫിലാഡല്‍ഫിയ: അപ്പര്‍ഡാബിയില്‍ താമസിച്ചിരുന്ന പ്രസന്ന കുറുപ്പ് (55) നിര്യാതയായി. വസന്തകുമാര്‍ കുറുപ്പ് (സുകു) ആണ് ഭര്‍ത്താവ്. കേരളത്തില്‍ തിരുവല്ലയ്ക്കടുത്ത് കൂട്ടൂര്‍ കുറുപ്പംതോട് സ്വദേശിനിയാണ്.

സുനിതാ കുറുപ്പ് മകളും രോഹിത് വിജയ് മരുമകനുമാണ്. സഹോദരങ്ങള്‍: ശാരദാമണി നായര്‍, പരേതയായ രാധാ കൈമള്‍, പൊന്നമ്മ നായര്‍ വാസുദേവ കുറുപ്പ്, വിജയാ കുറുപ്പ്, പരേതനായ രാമകൃഷ്ണകുറുപ്പ്.

അപ്പര്‍ഡാബി 8401 വെസ്റ്ചെസ്റര്‍ പൈക്കിലുള്ള ഡോണഹ്യൂ ഫൂണറല്‍ ഹോമില്‍ ഒക്ടോബര്‍ 21-ന് ചൊവ്വാഴ്ച വൈകിട്ട് അഞ്ചും ഏഴിനും ഇടയില്‍ പൊതുദര്‍ശനം.

റിപ്പോര്‍ട്ട്: സുധാ കര്‍ത്താ