സിബിഎസ്ഇ സെന്‍ട്രല്‍ സോണ്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്: ഐഐപിഎസ് റിയാദ് ചാമ്പ്യന്മാര്‍
Saturday, October 18, 2014 8:33 AM IST
റിയാദ്: സിബിഎസ്ഇ സെന്‍ട്രല്‍ സോണ്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിനെ പരാജയപ്പെടുത്തി റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ളിക് സ്കൂള്‍ ടീം ചാമ്പ്യന്‍മാരായി.

മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ റിയാദിലെ എല്ലാ സിബിഎസ്ഇ സ്കൂളുകളും പങ്കെടുത്തു. ആദ്യമായാണ് സിബിഎസ്ഇ സെന്‍ട്രല്‍ സോണ്‍ ഇത്ര വിപുലമായ രീതിയില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. രണ്ട് ദിവസം നീണ്ടു നിന്ന ഫുടബോള്‍ മേള സൌദി ചാപ്റ്റര്‍ കണ്‍വീനര്‍ റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു.

സമാപനചടങ്ങില്‍ മുഖ്യാതിഥികളായ ഐഐഎസ്ആര്‍ പ്രിന്‍സിപ്പല്‍ ഡോ. ഷൌക്കത്ത് പര്‍വേഷും ജോയ് ആലുക്കാസ് ജനറല്‍ മാനേജര്‍ ടോണി ജോസഫും ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. മുന ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് ജനറല്‍ മാനേജര്‍ പി.വി അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹനീഫ് (പ്രിന്‍സിപ്പല്‍, മോഡേണ്‍ സ്കൂള്‍), പയസ് ജോണ്‍ (പ്രിന്‍സിപ്പല്‍, അല്‍ ആലിയ സ്കൂള്‍), അബ്ദുള്‍ റഷീദ് (പ്രിന്‍സിപ്പല്‍, അല്‍ ഹുദ സ്കൂള്‍), യാസര്‍ അല്‍ത്തീഫ് (മാനേജര്‍ മോഡേണ്‍ സ്കൂള്‍), ബഷീര്‍ ചേലേമ്പ്ര (പ്രസിഡന്റ്, റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍), ഇംതിയാസ് (ചെയര്‍മാന്‍, ഐഐപിഎസ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മോഡേണ്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പലും ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനറുമായ ഷാഫി മോന്‍ നന്ദി പറഞ്ഞു. അധ്യാപകരായ സാജുദ്ദീന്‍, എ.കെ ജാഫര്‍, സിറാജുദ്ദീന്‍, മുനീര്‍ പി, നൌഫല്‍ റഫീഖ്, ജംഷീര്‍ കെ.പി, സലിം, ജിജോ, സനീഷ്, ജാബിര്‍, മണ്‍സൂര്‍, നിസാര്‍, അഷ്റഫ്, അംറാന്‍, ഇസ്മായില്‍, ജംഷീര്‍. സി, സുഭാഷ്, സ്കൌട്ട് ഇന്‍സ്ട്രക്ടറായ അബൂബക്കര്‍ കെ.എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍