നേതൃപരിശീലന ക്ളാസ് വെള്ളിയാഴ്ച
Friday, October 17, 2014 6:40 AM IST
റിയാദ്: ഒഐസിസി യുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി വെള്ളി വൈകുന്നേരം ആറു മുതല്‍ 8.30 വരെ നേതൃപരിശീലന ക്ളാസ് സംഘടിപ്പിക്കുന്നു.

പഠന ക്ളാസ് കെപിസിസി വിചാര്‍ വിഭാഗം ചെയര്‍മാന്‍ സമദ് മങ്കട നയിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ജില്ലാ പ്രസിഡന്റുമാരേയും ചടങ്ങില്‍ ആദരിക്കുമെന്നും ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍