റിവൈവ് പുസ്തക ചന്ത വെള്ളിയാഴ്ച
Thursday, October 16, 2014 7:30 AM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി നടത്തി വരുന്ന റിവൈവ് 2014 കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പുസ്തക ചന്തയും സാംസ്കാരിക സദസും വെള്ളിയാഴ്ച ബത്ഹ ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടക്കും.

പ്രവാസി എഴുത്തുകാരുടേയും മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്‍മാരുടേയും പ്രസാധകരുടേയും പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആരംഭിക്കും.

വൈകുന്നേരം ഏഴിന് റിയാദിലെ മാധ്യമ സാമൂഹ്യ സാംസ്കാരികരംഗത്തെ പ്രമുഖര്‍ സംവദിക്കുന്ന സാംസ്കാരിക സദസും പുസ്തക ചന്തയുടെ ഭാഗമായുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിയാദിലെ മുഴുവന്‍ അക്ഷര സ്നേഹികളേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും സംഘാടകര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍