'എന്റെ നാട്, എന്റെ സ്വന്തം നാട്' മലര്‍വാടി പ്രശ്നോത്തരി
Thursday, October 16, 2014 7:29 AM IST
ജിദ്ദ: 'എന്റെ നാട്, എന്റെ സ്വന്തം നാട്' എന്ന വിഷയത്തില്‍ മലര്‍വാടി അഖിലസൌദി തലത്തില്‍ സംഘടിപ്പിച്ച വെക്കേഷന്‍ പ്രൊജക്ടിന്റെ രണ്ടാം ഘട്ടമായ 'പ്രയാണം' പ്രശ്നോത്തരിയുടെ ജിദ്ദ സൌത്ത്നോര്‍ത്ത് സോണുകളുടെ സംയുക്ത മത്സരം നവംബര്‍ 14 ലേക്ക് മാറ്റിവച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

മൂന്നു മുതല്‍ ഏഴു വരെ ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികളെ സബ് ജൂണിയര്‍, ജൂണിയര്‍ എന്നീ കാറ്റഗറികളായി തിരിച്ചായിരിക്കും പ്രശ്നോത്തരി നടക്കുക. കേരളത്തിന്റെ ചരിത്രം, സംസ്കാരം, പാരമ്പര്യം, ഭാഷ, സാഹിത്യം, ഭൂമിശാസ്ത്രം, ഭൂപ്രകൃതി, രാഷ്ട്രീയം, ആനുകാലികം തുടങ്ങി കേരളത്തെ അറിയാനും പഠിക്കാനും കുട്ടികള്‍ക്ക് സഹായകരമാവുന്ന രീതിയില്‍ നടത്തപ്പെടുന്ന പ്രശ്നോത്തരിക്കുള്ള പഠനസഹായി ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. പ്രശ്നോത്തരിയില്‍ ഉന്നതവിജയം നേടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കുന്നതോടൊപ്പം ഡിസംബറില്‍ നടക്കുന്ന 'പ്രകടനം' എന്ന് പേരിട്ടിരിക്കുന്ന മൂന്നാംഘട്ട ലൈവ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാവുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0500190455, 0549119501 (സൌത്ത്) 0555063395, 0557359869 (നോര്‍ത്ത്).

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍