ഇഡിഎ ഓണാഘോഷം 2014
Thursday, October 16, 2014 5:56 AM IST
കുവൈറ്റ് സിറ്റി : എറണാകുളം ജില്ലാ അസോസിയേഷന്റെ ഓണാഘോഷം 'ഓണം 2014' ഒക്ടോബര്‍ 17ന് (വെള്ളി) ഖൈത്താന്‍ കാര്‍മല്‍ സ്കൂളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 530 വരെ നടത്തുന്നു.

പ്രസിഡന്റ് സജി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇന്ത്യന്‍ എംബസി കൌണ്‍സിലര്‍ ബി.കെ. ഉപാദ്ധ്യായ് ഉദ്ഘാടനം നിര്‍വഹിക്കും.

ഇഡിഎ രക്ഷാധികാരികളായ ഡോ. നമ്പൂരിയും ഇ.ഡി. ടൈറ്റസ്, കെ.ജി. ഏബ്രഹാം (ചആഠഇ), എം. മാത്യൂസ് (ഠഛഥഛഠഅ), നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗം വര്‍ഗീസ് പുതുക്കുളങ്ങര എന്നിവര്‍ ആശംസകള്‍ നേരും, ജനറല്‍ സെക്രട്രി വര്‍ഗീസ് പോള്‍ സ്വാഗതവും എ.സി. സന്തോഷ് നന്ദിയും പറയും.

യോഗത്തോടനുബന്ധിച്ച് അസോസിയേഷന്റെ പ്രവര്‍ത്തകനായിരുന്ന ടി.വി. മാത്യുവിന്റെ കുടുംബത്തിനുള്ള ധനസഹായം ഇന്ത്യന്‍ എംബസിയുടെ കാഷ്മീര്‍ റിലീഫ് ഫണ്ടിലേക്കുള്ള സഹായം, സുവനീര്‍ പ്രകാശനം, അംഗങ്ങള്‍ക്കായുള്ള ഇന്‍ഷ്വറന്‍സിന്റെ ഉദ്ഘാടനം, ശിങ്കാരിമേളം, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. കൂടാതെ ഇഡിഇ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഇളയനില ഫേയിം സമദും പ്രീതി വാരിയറും ചേര്‍ന്ന് നയിക്കുന്ന ഗാനമേള, കലഭാവാന്‍ സുധി നയിക്കുന്ന കോമഡി ഷോ എന്നിവയും ഉണ്ടായിരിക്കും.

പരിപാടിയുടെ നടത്തിപ്പിനായി എ.സി. സന്തോഷ് (ഇവന്റ് കണ്‍വീനര്‍), ബാബു കുര്യന്‍ (ജോ: കണ്‍വീനര്‍), അനില്‍ കുമാര്‍ പി.കെ (പ്രോഗ്രാം കണ്‍വീനര്‍), ബാലകൃഷ്ണന്‍ മല്ലയ്യ (സുവനീര്‍ കണ്‍വീനര്‍), തങ്കച്ചന്‍ ജോസഫ് (ഫുഡ് കണ്‍വീനര്‍), ഡെന്നി ആന്റണി (റിസപ്ഷന്‍ കണ്‍വീനര്‍), റെജി ജോര്‍ജ് (കൂപ്പണ്‍ കണ്‍വീനര്‍), ബിജു എം.വൈ (ഡയറക്ടറി കണ്‍വീനര്‍), സാംസണ്‍ (ഗതാഗതം), ഗോപിനാഥ് (ഇന്‍ഷ്വറന്‍സ് ആന്‍ഡ് ചാരിറ്റി) എന്നിവരെ തെരഞ്ഞെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 97284517, 97769344, 66339920.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍