കോട്ടയം സ്വദേശി റിയാദില്‍ മരിച്ചു
Thursday, October 16, 2014 5:50 AM IST
റിയാദ്: കോട്ടയം ജില്ലയിലെ അയര്‍ക്കുന്നം നെടുമറ്റം വീട്ടില്‍ വര്‍ഗീസ് ചാക്കോയുടേയും ഏലിയാമ്മയുടേയും മകന്‍ കുര്യന്‍ പി. ജോര്‍ജ് (കുഞ്ഞുമോന്‍ -47) ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു.

സമാമ കമ്പനിയുടെ ഡിപ്ളോമാറ്റിക് ക്വാര്‍ട്ടേഴ്സിലുള്ള ഓഫീസില്‍ സെക്രട്ടറിയായി ജോലി ചെയ്ത് വരികയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സമാമ കമ്പനിയുടെ ഹെഡ് ഓഫീസില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ജെയിന്‍ പി. ജോര്‍ജിനേയും കൂട്ടി ചൊവ്വാഴ്ച ഉച്ചക്ക് കിംഗ് ഖാലിദ് ആശപത്രിയിലേക്ക് പോയിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഉടന്‍തന്നെ മരണം സംഭവിക്കുകയായിരുന്നു.

സൌദിയില്‍ നഴ്സ് ആയി ജോലി ചെയ്തിരുന്ന സാലിയമ്മയാണ് ഭാര്യ. ഡോണ (16), ഡോണസ് (13) എന്നിവര്‍ മക്കളാണ്. മറ്റൊരു സഹോദരനായ ജോമോന്‍ ജോര്‍ജ് കാനഡയിലാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍