എബോള വൈറസിനെ പ്രതിരോധിക്കാന്‍ ഫേസ്ബുക്ക് സ്ഥാപകന്റെ 25 മില്യന്‍ ഡോളര്‍ സംഭാവന
Wednesday, October 15, 2014 4:00 AM IST
വാഷിംഗ്ടണ്‍ : ഫേസ്ബുക്ക് ഫൌണ്ടര്‍ മാര്‍ക്ക് ബുക്കര്‍ബര്‍ഗ് എബോള വൈറസിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 25 മില്യണ്‍ സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ചു. യു.എസ്.സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഫൌണ്േടഷനാണ് ഈ തുക കൈമാറുക.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാരകമായി വ്യാപിക്കുന്ന ഇബോള വൈറസ് വെസ്റ് ആഫ്രിക്കയില്‍ മാത്രം 4,400 മനുഷ്യജീവനുകളാണ് കവര്‍ന്നെടുത്തത്.

വര്‍ഷങ്ങള്‍ക്കു മുമ്പു എച്ച്ഐവി പോളിയോ തുടങ്ങിയ മാരക രോഗങ്ങള്‍ ചെറുക്കുന്നതിനും, ഉന്മൂലനം ചെയ്യുന്നതിന് 32 ബില്യണ്‍ ഡോളറിന്റെ പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പാക്കിയത്.
അമേരിക്കയില്‍ ഇബോള വൈറസ് വ്യാപകമാകുന്നത് തടയുന്നതിന് ഒരൊറ്റ മാര്‍ഗമേ സ്വീകരിക്കാനാകൂ. വൈറസിന്റെ ഉത്ഭവസ്ഥാനത്തു വെച്ചു തന്നെ അതിനെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. അമേരിക്കന്‍ ആരോഗ്യവകുപ്പു അധികൃതര്‍ പറഞ്ഞു.
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്കും, ഭാര്യ പ്രിസില്ലയും സംയുക്തമായിട്ടാണ് ഈ പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ മാസം ബില്‍ഗേറ്റ്സും, ഭാര്യ മെലിന്‍ഡായും ഇബോള വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള യുദ്ധകാലാടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് 50 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍