മലയാളി ബിസിനസ് അസോസിയേഷന്‍ രൂപീകരിച്ചു
Tuesday, October 14, 2014 7:00 AM IST
റിയാദ്: ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്കായി പുതിയൊരു കൂട്ടായ്മ നിലവില്‍ വന്നു. മലയാളി ബിസിനസ് അസോസിയേഷന്‍ (എംബിഎ) എന്ന് നാമകരണം ചെയ്തിരിക്കുന്ന സംഘടനയുടെ പ്രഥമയോഗം റമദ് ഓഡിറ്റോറിയത്തില്‍ നടന്നു. ക്ളിക്കോണ്‍ എംഡി നാസര്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഹമ്മദലി മുണ്േടാടന്‍, നസീര്‍ പള്ളിവളപ്പില്‍, അറ്റ്ലസ് മൊയ്തു, മജീദ് ചിങ്ങോലി, റഹീം വടകര, സജിത്, നാസര്‍ നാഷ്കോ, അലവിക്കുട്ടി ഒളവട്ടൂര്‍, റാഷിദ് ഖാന്‍, മിര്‍ഷാദ് ബക്കര്‍, റഫീഖ് പന്നിയങ്കര, മുഹമ്മദ് അസ്ഹര്‍, സനേഷ് വി.കെ, സി.പി മുഹമ്മദ്, റാഫി പാങ്ങോട് തുടങ്ങിയ ബിസിനസ് പ്രമുഖര്‍ സംബന്ധിച്ചു.

സൌദിയിലേയും നാട്ടിലേയും പുതിയ ബിസിനസ് സാധ്യതകള്‍ വിലയിരുത്തുന്നതിനും പുതിയ നിയമങ്ങളും നടപടിക്രമങ്ങളും പങ്കുവയ്ക്കുന്നതിനും ഈ സംഘടന വേദിയൊരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അഹമ്മദ് കോയ ഫ്ളീരിയ, ഷാജി അരിപ്ര, നൌഫല്‍ പാലക്കാടന്‍, ടി.പി മുഹമ്മദ്, സൂരജ്, വി.എം അഷ്റഫ്, ഡേവിഡ് ലൂക്ക്, അറബ്കോ രാമചന്ദ്രന്‍, ജോയ് പോള്‍, സജി ജോസ് എന്നിവര്‍ അഡ്ഹോക് കമ്മിറ്റി അംഗങ്ങളായിരിക്കും. സ്പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ സ്ഥാപനങ്ങളെ ചൂഷണം ചെയ്യുന്നവരില്‍ നിന്നും അംഗങ്ങളുടെ സ്ഥാപനങ്ങളെ സംഘടന സംരക്ഷിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശിഹാബ് കൊട്ടുകാട്, കുന്നുമ്മല്‍ കോയ, എല്‍.കെ അജിത്, ഷാജി സോണ, അന്‍വാസ്, സാമുവല്‍, വി.ജെ നസറുദ്ദീന്‍, ദീപക് കലാനി, പന്തളം ഷാ, ബഷീര്‍ ചേറ്റുവ, മുജീബ് ഉപ്പട, അബ്ദുള്‍ ലത്തീഫ്, ബാബു കൊടുങ്ങല്ലൂര്‍, ഇല്യാസ് മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉബൈദ് എടവണ്ണ സ്വാഗതവും ജലീല്‍ മാട്ടൂല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍