ഡാളസില്‍ സാഹിത്യ സംഗീത നൃത്താഞ്ജലി സംഘടിപ്പിക്കുന്നു
Tuesday, October 14, 2014 7:00 AM IST
ഡാളസ്: മലയാളത്തിന്റെ അഭിമാനമായ പദ്മവിഭുഷണ്‍ പ്രശസ്ത കവി ഒഎന്‍വി കുറുപ്പിനെ ആദരിക്കാന്‍ കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് സാഹിത്യ സംഗീത നൃത്ത വിരുന്ന് സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 25 ന് (ശനി) മൂന്നിന് ഗാര്‍ലന്റ് ബ്രോഡ് വേയിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയോടനുബന്ധിച്ച് പുതിയ ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനവും നടക്കും.

ഡോ. എം.വി പിള്ള, ഏബ്രഹാം തെക്കേമുറി എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഒഎന്‍വി ഗാനങ്ങളുടെ നൃത്താവിഷ്കരണം, സിനിമാ - നാടക ഗാനങ്ങള്‍, കവിതകള്‍ എന്നിവയും ഉണ്ടായിരിക്കും. ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാ കലാസ്വാദകരേയും ഈ സാഹിത്യ സംഗീത,നൃത്ത വിരുന്നിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു മാത്യു (പ്രസിഡന്റ്) 214 293 8851, റോയ് കൊടുവത്ത് (സെക്രട്ടറി) 972 569 7162.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍