ജാഫറലി പാലക്കോടിന് പുരസ്കാരം
Tuesday, October 14, 2014 4:21 AM IST
ജിദ്ദ: വിശുദ്ധ ഹജ്ജുകര്‍മ്മത്തില്‍ വോളന്റിയര്‍ സേവനം നടത്തിയ വോളന്റിയര്‍മാരെയും ഹജ്ജ് റിപ്പോര്‍ട്ടിംഗ് ചെയ്ത ദൃശ്യ മാധ്യമ പ്രവര്‍ത്തകനെയും ജിദ്ദ ആസ്ഥാനമായുള്ള കുത്തുപറമ്പ് ഏരിയ മുസ്ലിം അസോസിയേഷന്‍ ഫോര്‍ റിലീഫ്(കമര്‍) ആദരിച്ചു. ശറഫിയ സഹാറ ഓഡിറ്റോറിയത്തില്‍ നടന്ന ഹൃസ്വമായ ചടങ്ങിലാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്.

കഴിഞ്ഞ 23 വര്‍ഷമായി ദൃശ്യ മാധ്യമ പ്രവര്‍ത്തനരംഗത്തുള്ള, ഹജ്ജ് കര്‍മ്മങ്ങളടക്കം കൃത്യതയോടെ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ ജാഫറലി പാലക്കോടിന് ഹജജ് കര്‍മ്മത്തിനെത്തിയ കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. പി.അലി ഹാജി പുരസ്കാരം സമ്മാനിച്ചു.

പതിനഞ്ച് വര്‍ഷമായി തുടര്‍ച്ചയായി ഹജ്ജ് വോളന്റിയര്‍ സേവനം നടത്തികൊണ്ടിരിക്കുന്ന കമറിന്റെ ഭാരവാഹിയായ ടി.പി. സിറാജ് കണ്ണവത്തിനെ അബൂബക്കര്‍ വട്ടിപ്രം മൊമെന്റോ നല്‍കി ചടങ്ങില്‍ ആദരിച്ചു.

മറ്റു വോളന്റിയര്‍മാരായ സിറാജ് അയ്യപ്പന്‍തോട്, റഷീദ് കീപ്പത്ത്, കെ.വി ഗഫൂര്‍, അഷ്റഫ് മെരുവമ്പായി, സിറാജ് നെല്ലൂന്നി, വി.കെ റംഷാദ്, സിറാജ് എന്നിവര്‍ക്ക് യഥാക്രമം എം.സി.എ ഖാദര്‍, മുഹമ്മദ് ഹാജി നെല്ലൂര്‍, കെ.പി മുഹമ്മദ്, മുഹമ്മദ് ഹാജി കോഴിക്കോട്, അസീസ് ഹാജി കിണവക്കല്‍, അഷ്റഫ് മാലൂര്‍,ഫൈനാസ് നീര്‍വേലി, സിറാജ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി.

എം.സി.എ ഖാദര്‍ അധ്യക്ഷത വഹിച്ചു. അലി ഫൈസി മാനന്തേരി ഹജ്ജ് കര്‍മ്മത്തിലുള്ള ഹാജിമാരുടെ സേവനങ്ങളുടെ മഹത്വത്തെകുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. റസാഖ് മെരുവമ്പായി സ്വാഗതവും നന്ദി അഷ്റഫ് മാലൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍