ജിമ്മി ജോര്‍ജ് സ്മാരക വോളിബോള്‍ കിരീടം ഫാസ് കുവൈറ്റിന്
Monday, October 13, 2014 7:43 AM IST
കുവൈറ്റ്: കഴിഞ്ഞ മൂന്ന് ദിവസമായി വോളിബോള്‍ പ്രേമികള്‍ക്ക് ആവേശം നല്‍കി അബാസിയയില്‍ നടന്ന ജിമ്മി ജോര്‍ജ് സ്മാരക വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫാസ് കുവൈറ്റ് വിജയികളായി.

സെന്‍ട്രല്‍ സ്കൂള്‍ മൈതാനത്ത് നടന്ന ടൂര്‍ണമെന്റില്‍ പ്രഫഷണല്‍, സ്കൂള്‍ വിഭാഗങ്ങളിലായി പതിനാറ് ടീമുകള്‍ പങ്കടുത്തു. സ്കൂള്‍ വിഭാഗത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ജേതാക്കളായി. മികച്ച സ്മാഷും കൈ ഒതുക്കത്തിലൂടെയും കാണികളുടെ കൈയടി നേടിയ ഫാസ് കുവൈറ്റ് താരം ഇല്യാസിന് മികച്ച കളിക്കാരനുള്ള ഉദയകുമാര്‍ സ്മാരക പുരസ്കാരം സമ്മാനിച്ചു.

സ്കൂള്‍ വിഭാഗത്തിലെ മികച്ച താരമായി യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിലെ രാഹുല്‍ റോയ് തെരഞ്ഞടുക്കപ്പെട്ടു. യുഎഇ എക്സ്ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ രഞ്ജിത്ത് പിള്ള, ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശാന്ത മറിയ ജയിംസ്, ഫൈസല്‍ അയൂബ്, ഇന്ത്യന്‍ വോളിബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ തോമസ് കെ. തോമസ്, വൈസ് ചെയര്‍മാന്‍ എ. ഹകീം, ജനറല്‍ സെക്രട്ടറിമാരായ സിബി കുര്യന്‍, ജോബിന്‍ തോമസ്, ട്രഷറര്‍ അലക്സ് തുടങ്ങിയവര്‍ സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍