'മോരയൂര്‍ ബി അബ്ദുഹാജി പൊതുപ്രവര്‍ത്തകര്‍ക്ക് എന്നും മാതൃക'
Monday, October 13, 2014 7:34 AM IST
ജിദ്ദ: കെഎംസിസിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും മികച്ച സംഘാടകനുമായിരുന്ന മര്ഹും മോരയൂര്‍ ബി അബ്ദുഹാജി പൊതു പ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയായ വ്യക്തിത്വമായിരുന്നുവെന്ന് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി.വി ഇബ്രാഹിം പറഞ്ഞു.

പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കനെത്തിയ ടി.വി ഇബ്രാഹിം ജിദ്ദ മലപ്പുറം മണ്ഡലം കെഎംസിസി സംഘടിപ്പിച്ച യോഗത്തില്‍ അബ്ദുഹാജി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു. ജീവിതകാലത്ത് തന്റെ സമ്പാദ്യത്തിന്റെ ഏറിയ പങ്കും പാര്‍ട്ടിക്കും സംഘടനയ്ക്കും വേണ്ടി ചിലവയിച്ച ഹാജി അതൊന്നും അധികാര സ്ഥാനങ്ങള്‍ നേടിയെടുക്കുന്നതിനുള്ള കുറുക്കു വഴിയായി ഉപയോഗിച്ചിട്ടില്ലന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലം കെഎംസിസി പ്രസിഡന്റ് സി.എം ഇസ്മയില് മുണ്ടുപരംബ അധ്യക്ഷത വഹിച്ച യോഗം ചന്ദ്രിക എഡിറ്റര്‍ സി.പി സൈദലവി ഉദ്ഘാടനം ചെയ്തു. രായിന്‍കുട്ടി നീരാട്, നിസാം മമ്പാട്, മജീദ് കൊട്ടീരി, എം.എം കുട്ടി മൌലവി എന്നിവര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നാസര്‍ എടവനക്കാട്, സഹല്‍ തങ്ങള്‍, സി.കെ റസാക്ക് മാസ്റര്‍, അന്‍വര്‍ ചെങ്ങള, സി.കെ ശാക്കിര്‍, ഇസ്മയില് മുണ്ടാക്കുളം, അലി അക്ബര്‍ ജില്ലാ ഭാരവാഹികളായ ലത്തീഫ്, കെ.സി അബ്ദുറഹ്മാന്‍, അബൂബക്കര്‍ അത്തോളി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മുഹമ്മദ് കുട്ടി അരിമ്പ്ര, അരുവി മോങ്ങം എന്നിവര്‍ അബ്ദുഹാജിയെ അനുസ്മരിച്ചു പാടിയ ഗാനവും കവിതയും സദസിനെ വികാരഭാരിതമാക്കി.

കെ.സി ശിഹാബിന്റെ ഖിറാഅതോടെ തുടങ്ങിയ യോഗം മണ്ഡലം ജനറല്‍ സെക്രട്ടറി മജീദ് അരിമ്പ്ര സ്വാഗതവും സെക്രട്ടറി ഷൌക്കത്ത് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍