റിയാദ്-തൃശൂര്‍ ജില്ലാ സൌഹൃദ വേദി ഈദ്-ഓണം ആഘോഷിച്ചു
Monday, October 13, 2014 5:04 AM IST
ദമാം: ടിജെഎസ്വി സൌദി ചാപ്റ്റര്‍ വിപുലമായി ഈദ്-ഓണം ആഘോഷിച്ചു. ടിജെഎസ് വി കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ആയിരത്തോളം അംഗങ്ങള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

ഓണസദ്യ, പുലികളി, മാവേലി, ഓണകളി, ഗാനമേള, മിമിക്സ്, മാജിക് ഷോ തുടങ്ങി നിരവധി പരിപാടികളോടെ ശ്രദ്ധേയമായി. സുല്‍ത്താനയിലെ ഇസ്ത്രാഹയില്‍ നടന്ന സാംസ്കാരിക പരിപാടിയില്‍ വേദി പ്രസിഡന്റ് സി.വി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ക്ളിക്കോണ്‍ എംഡി വേദി അംഗവുമായ നാസര്‍ അബൂബക്കര്‍ യോഗം ഉദ്ഘാടനം ചെയ്തു. നോര്‍ക്ക കണ്‍സള്‍ട്ടന്റ് ഷിഹാബ് കൊട്ടുകാട്, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ നിയാസ് ഉമര്‍, എന്‍ആര്‍കെ കണ്‍വീനര്‍ ബാലചന്ദ്രന്‍, ടി.ജെ.എസ്.വി വൈസ് പ്രസിഡന്റ് ജോണ്‍ റാല്‍ഫ്, ജനറല്‍ സെക്രട്ടറി മുരളി എന്നിവര്‍ പ്രസംഗിച്ചു. അനില്‍ നാട്ടിക ആമുഖവും സുരേഷ് ശങ്കര്‍ സ്വാഗതവും ബഷീര്‍ വാടാനപള്ളി നന്ദിയും പറഞ്ഞു. ബാബു, ഗിരിജന്‍, ശങ്കര്‍ വാര്യര്‍, ലോറന്‍സ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം