നവോദയ ജിദ്ദ വിദ്യാഭ്യാസ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Monday, October 13, 2014 5:03 AM IST
ജിദ്ദ: നവോദയ ജിദ്ദ കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ നവോദയ കുടുംബാംഗങ്ങളുടെ കുട്ടികളില്‍ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ളാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

പത്താം ക്ളാസില്‍ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ വിദ്യാര്‍ഥികളായ മാസ്റര്‍ ഫര്‍സീന്‍ മുഹമ്മദ് നിവാസും, ശൈസ അബാസും പന്ത്രണ്ടാം ക്ളാസില്‍ ഷദ അബൂബക്കര്‍ ഷംസുദീനും അവാര്‍ഡുകള്‍ കരസ്ഥമാക്കി. നവോദയ കേന്ദ്രകമ്മിറ്റി ഒരുക്കിയ വര്‍ണാഭമായ അവാര്‍ഡ്ദാന ചടങ്ങില്‍ നവോദയ ജിദ്ദ രക്ഷാധികാരി വി.കെ റൌഫ് , ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം, പ്രസിഡന്റ് ഷിബു തിരുവനന്തപുരം എന്നിവര്‍ യഥാക്രമം അവാര്‍ഡുകള്‍ വിതരണം ചെയ്തു. തങ്ങള്‍ക്കു ലഭിച്ച അവാര്‍ഡുകള്‍ മറ്റുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകട്ടെ എന്നും അവാര്‍ഡുകള്‍ തങ്ങളുടെ മാതാപിതാക്കള്‍ക്ക് സമര്‍പ്പിക്കുന്നു എന്നും വിദ്യാര്‍ഥികള്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികളെ അനുമോദിച്ച് സമീക്ഷ സാഹിത്യവേദി ചെയര്‍മാന്‍ ഗോപി നെടുങ്ങാടി, പ്രശസ്ത സാഹിത്യകാരി റുബീന നിവാസ്, വണ്ടൂരിലെ പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവ് മുഹമ്മദ് മാസ്റര്‍ എന്നിവര്‍ അനുമോദിച്ചു. ചടങ്ങില്‍ കുടുംബവേദി കണ്‍വീനര്‍ സി.എം അബ്ദുറഹ്മാന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഷിബു തിരുവനന്തപുറം അധ്യക്ഷത വഹിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ സി.എം അബ്ദുറഹ്മാന്‍ പാണ്ടിക്കാട് സ്വാഗതവും ഫിറോസ് മുഴപ്പിലങ്ങാട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍