ഡാന്‍സ് മത്സരം സംഘടിപ്പിക്കുന്നു
Monday, October 13, 2014 5:02 AM IST
കുവൈറ്റ്: റാണി സെന്റ് തോമസ് കോളജ് അലൂമ്നി കുവൈറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 'ഡസര്‍ട്ട് ഡാന്‍സ് 14' സിനിമാറ്റിക് ഡാന്‍സ് മത്സരം സംഘടിപ്പിക്കുന്നു.

കോളജിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഒക്ടോബര്‍ 17 ന് അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ പരിപാടി സംഘടിപ്പിക്കുന്നതന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വിവധ കോളജ് അലൂമ്നി അസോസിയേഷനുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കോളജില്‍ നിന്നും ഒരു ടീമിന് മാത്രമേ മത്സരിക്കുവാന്‍ സാധിക്കുകയുള്ളൂ. കഴിഞ്ഞ 17 വര്‍ഷമായി കുവൈറ്റില്‍ പ്രവര്‍ത്തിച്ചുവരുന്ന റാണി സെന്റ് തോമസ് കോളജ് അലൂമ്നി അസോസിയേഷന്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പഠന സഹായങ്ങളും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്.

സമാപന ചടങ്ങില്‍ പത്തനംതിട്ട പാര്‍ലമെന്റ് അംഗം ആന്റോ ആന്റണി എംപി, റാണി സെന്റ് തോമസ് കോളജ് കെമിസ്ട്രി വിഭാഗം മുന്‍ തലവന്‍ റിട്ട. പ്രഫ. എം.ജി വര്‍ഗീസ് എന്നിവര്‍ വിശിഷ്ടാഥികളായി സംബന്ധിക്കുന്നതാണന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് രണ്‍ജി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ടിബി മാത്യു, ട്രഷറര്‍ അനീഷ് ജേക്കബ്, അനി സ്റീഫന്‍, ജനറല്‍ കണ്‍വീനര്‍ ജോണ്‍ സേവ്യര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍