ട്രാസ്ക് മഹോത്സവത്തിന് സമാപനം
Monday, October 13, 2014 5:01 AM IST
കുവൈറ്റ് സിറ്റി: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് മഹോത്സവം 2014 ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ അബാസിയയില്‍ സംഘടിപ്പിച്ചു.

ട്രാസ്ക് പ്രസിഡന്റ് ടി.ജി വേണുഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടര്‍ ഓഫ് ഫര്‍വാനിയ ഗവര്‍ണറേറ്റ് ലഫ്റ്റനന്റ് കേണല്‍ നൈഫ് അബ്ദുള്‍ ബക്കി അല്‍ ആവാദ് വിശിഷ്ടാതിഥി ആയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തക ത്രേസ്യ ഡയസ്, തൃശൂര്‍ കേബിള്‍ വിഷന്‍ കറസ്പോന്റന്റ് മുകേഷ് ലാല്‍ എന്നിവരെ പരിപാടിയില്‍ ആദരിച്ചു. മിസ്റയര്‍ ഗ്രൂപ്പ് ഡയറക്ടര്‍ കീര്‍ത്തി, ട്രാസ്ക് വനിതാവേദി കണ്‍വീനര്‍ ഷൈനി ഫ്രാങ്ക്, കളിക്കളം കണ്‍വീനര്‍ സ്റീവന്‍ സെബാസ്റ്യന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. കേരളത്തിലെ പ്രശസ്ത മ്യൂസിക് ബാന്‍ഡ് മസാല കോഫി അവതരിപ്പിച്ച ഗാനസന്ധ്യ പരിപാടിക്ക് വ്യത്യസ്തതയേകി. അജയ് പാങ്ങില്‍, ഷിജു പൌലോസ്, മണിക്കുട്ടന്‍, രമ വിജയന്‍, പ്രവീണ ഗിരീഷ് തുടങ്ങിയവര്‍ കലാവിരുന്നിന് നേതൃത്വം നല്‍കി. പ്രോഗം കണ്‍വീനര്‍ പ്രഭിഷ് കെ.പി സ്വാഗതവും ട്രഷറര്‍ ജയശങ്കര്‍ നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍