സുവര്‍ണശോഭയില്‍ ഇന്ത്യ പ്രസ്ക്ളബ്ബ് മാധ്യമശ്രീ
Monday, October 13, 2014 4:15 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്ക്ളബ്ബ് മാധ്യമശ്രീ പുരസ്കാര പദ്ധതിക്ക് സുവര്‍ണശോഭ നല്‍കുമെന്ന് ഉറപ്പിച്ചു പറഞ്ഞതും ചെയ്തു കാണിച്ചതും തോമസ് കോശിയാണ്. സ്വര്‍ണ വിപണന മേഖലയില്‍ പത്തരമാറ്റിന്റെ വിജയം നേടിയ തോമസ് കോശി മാധ്യമശ്രീയുടെ സ്പോണ്‍സറായപ്പോള്‍ ചൊല്ലും ചെയ്തിയും നേര്‍രേഖയിലായി. ഇന്ത്യ പ്രസ്ക്ളബ്ബിന് എന്നും തുണയായി നില്‍ക്കുന്നത് അമേരിക്കയിലെ ബിസിനസ് സമൂഹമാണെന്ന യാഥാര്‍ത്ഥ്യത്തിന് സുവര്‍ണ തൂവലുകള്‍ കൊണ്ട് ഒപ്പിടുകയാണ് എസ്.എസ് കമ്മോഡിറ്റീസ് സാരഥിയായ തോമസ് കോശി.

അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പിന്തുണയാണ് റോക്ലന്‍ഡ് കൌണ്ടി ല ജിസ്ലേറ്റര്‍ ആനിപോള്‍ സ്പൊണ്‍സറായതിലൂടെ ഇന്ത്യ പ്രസ്ക്ളബ്ബിന് ലഭിച്ചത്. ഇരു പാര്‍ട്ടി സംവിധാനം നിലനില്‍ക്കുന്ന അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഉളളറകളില്‍ കടന്നു ചെ ന്ന ആനിപോള്‍ തന്റെ രാഷ്ട്രീയ വളര്‍ച്ചക്ക് തട്ടകമൊരുക്കിയ സ്വന്തം സമൂഹവുമായുളള ഇഴയടപ്പും മുറുകെപ്പിടിക്കുന്നുവെന്ന് വ്യക്തം. മലയാളി സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുളള ആശയ വിനിമയം സാധ്യമാക്കിയതും സുതാര്യമാക്കിയതും ഇവിടെ പ്രവര്‍ത്തിക്കുന്ന എത്നിക് മാധ്യമങ്ങള്‍ തന്നെയാണെന്ന സത്യത്തിന് അടിവരയിടുകയാണ് ആനിപോളിന്റെ സ്പൊണ്‍സര്‍ഷിപ്പ്.

സംഘടനയുടെ പിന്തുണ വാഗ്ദാനം നല്‍കിയാണ് ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ സ്പൊണ്‍സര്‍ഷിച്ച് വച്ചു നീട്ടിയത്. എന്നും ഇന്ത്യ പ്രസ്ക്ളബ്ബിനൊപ്പമാവും ഫൊക്കാന എന്നു പറയാനും വിനോദിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

നിങ്ങള്‍ക്കൊപ്പമാണ് എന്നും ഞാന്‍ എന്നായിരുന്നു സ്പൊണ്‍ഷര്‍ഷിപ്പ് നല്‍കുമ്പോള്‍ ഫൊക്കാനയുടെ മുന്‍നിര സാരഥികളിലൊരാളായ ഫിലിപ്പോസ് ഫിലിപ്പിന്റെ പ്രതികരണം. കേരളത്തിലെ മികച്ച പത്രപ്രവര്‍ത്തകനെ ആദരിക്കുന്ന ഇന്ത്യ പ്രസ്ക്ളബ്ബിന്റെ മാധ്യമശ്രീ പദ്ധതിയെ അകമഴിഞ്ഞ് അഭിനന്ദിക്കാനും ഫിലിപ്പോസ് ഫിലിപ്പ് മറന്നില്ല.

ഫൊക്കാനയും ഫോമയും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ തന്നെ എന്ന സത്യം യാഥാര്‍ത്ഥ്യമാവുകയായിരുന്നു 24 ന് സ്ഥാനമൊഴിയുന്ന ഫോമയുടെ സാരഥി ജോര്‍ജ് മാത്യു സ്പൊണ്‍സറായപ്പോള്‍. ഫോമയുടെ വളര്‍ച്ചക്ക് അമേരിക്കയിലെ മാധ്യമ സമൂഹം നല്‍കിയ പിന്തുണക്കും അദ്ദേഹം നന്ദി അറിയിച്ചു.

ദേശീയ സംഘടനയുടെ സാരഥ്യമൊഴിഞ്ഞാല്‍ എല്ലാം മറക്കുന്ന രീതിയില്‍ നിന്ന് വി ഭിന്നമായിരുന്നു അവിഭിക്ത ഫൊക്കാനയുടെ അവസാന സാരഥി ജോര്‍ജ് കോരതിന്റെ പ്രതികരണം. സ്പൊണ്‍സര്‍ഷിപ്പ് ഉടനടി അയച്ചുതന്ന കോരത് മുഖ്യധാരാ സമൂഹത്തില്‍ താനിന്നും സജീവമാണെന്നും വ്യക്തമാക്കി.

സ്പൊണ്‍സര്‍ ലിസ്റ്റില്‍ ഞാനില്ലെങ്കില്‍ നിങ്ങളെ മുട്ടുമടക്കി ഇടിക്കാന്‍ ആവുന്നതെ ല്ലാം ചെയ്യുമെന്നു പറഞ്ഞാണ് അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റിയിലെ ആക്ടിവിസ്റ്റായ തോമസ് ടി. ഉമ്മന്‍ തുക നല്‍കിയത്. ഇതങ്ങോട്ടു സ്വീകരിക്കുക എന്ന കര്‍ക്കശ ഭാവത്തില്‍ സ്പൊണ്‍സര്‍ഷിപ്പ് വച്ചു നീട്ടിയ തോമസ് ടി. ഉമ്മന്‍ തുക സ്വീകരിച്ചു കഴിഞ്ഞപ്പോള്‍ പതിവു ശൈലിയില്‍ വികാരാധീതനായി. ഞാനെന്ന ഒറ്റയാള്‍ പട്ടാളത്തിന് എന്നും പിന്തുണക്കാരായിരുന്നു ഇന്ത്യ പ്രസ്ക്ളബ്ബ്. നിങ്ങളെ മറന്നാല്‍ എന്നെ മറക്കുന്നതിന് തുല്യമാണ ത്; നാട്ടില്‍ നിന്നും തിരിച്ചെത്തി പിറ്റേന്നു തന്നെ സ്പൊണ്‍സറായ തോമസ് ടി. ഉമ്മന്റെ പ്രതികരണം.

സുതാര്യമായി നിങ്ങുന്ന ഇന്ത്യ പ്രസ്ക്ളബ്ബിനെ ചൊറിയാന്‍ ഇവിടെ നിന്നും അക്ഷരം പഠിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടവര്‍ മറ്റൊരു കുറുമുന്നണിക്ക് രൂപം നല്‍കിയതിനെ മല ര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്നു വിശേഷിപ്പിക്കാനും മടിക്കുന്നില്ല മലയാളികളുടെ പ്രശ്ന ങ്ങളിലേക്ക് മറ്റൊന്നും ചിന്തിക്കാതെ എടുത്തു ചാടുന്ന തോമസ് ടി. ഉമ്മന്‍. നിങ്ങളെ ചെ റുക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഒപ്പമുളള കഴിവ് അവര്‍ക്കു വേണം, അല്ലെങ്കില്‍ കേരളത്തിലെ യും ഇവിടുെത്തെയും മാധ്യമരംഗവുമായി അടുപ്പം വേണം. ഒരു മാധ്യമ ബന്ധവുമില്ലാതെ വാര്‍ത്തകള്‍ക്കായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്നവര്‍ വൈനിംഗ് ആന്‍ഡ് ഡൈനിംഗ് എന്ന ഒറ്റ സായൂജ്യത്തിനായി ഒത്തുചേര്‍ന്നാല്‍ അതിനെ വ്യമോഹമെന്നല്ലാതെ എന്താണു വിളിക്കേണ്ടത്?

ഫിനാന്‍ഷ്യല്‍ പ്ളാനറും ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസറുമായ മെറ്റ്ലൈഫ് പ്രതിനിധി ജോര്‍ജ് ജോസഫ് മാധ്യമശ്രീയുടെ സ്പൊണ്‍സറായത് ഒരു ഇമെയിലിന്റെ പ്രതികരണ മായാണ്. സ്പൊണ്‍സര്‍ ലിസ്റ്റിലേക്ക് ക്ഷണിച്ചു കൊണ്ട് അദ്ദേഹത്തിന് സന്ദേശമയക്കു ന്നു, രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തപാലില്‍ സ്പൊണ്‍സര്‍ഷിപ്പ് എത്തുന്നു; കാര്യങ്ങള്‍ ക്കെല്ലാം കൃത്യതയും ശരവേഗവും. ചിട്ടയായ സാമ്പത്തിക ജീവിതത്തിന് ഉപദേശം നല്‍ കുന്ന ജോര്‍ജ് ജോസഫ് സുതാര്യമായ പ്രവര്‍ത്തനശൈലി കൊണ്ടും ശ്രദ്ധേയനാവുന്നു. കര്‍മ്മമേഖലയില്‍ അദ്ദേഹം വിജയിക്കുന്നത് വെറുതെയല്ല എന്നായിരുന്നു വിരല്‍ത്തുമ്പ് സന്ദേശത്തിനു പിന്നാലെ സ്പൊണ്‍സര്‍ഷിപ്പ് നല്‍കിയ ജോര്‍ജ് ജോസഫിനെക്കുറിച്ച് പ്രസ്ക്ളബ്ബ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രതികരണം.

ഇന്ത്യ പ്രസ്ക്ളബ്ബിന് അമേരിക്കയിലാകമാനം സ്വാധീനവും ശക്തിയുമുണ്ട് എന്ന് വ്യ ക്തമാക്കുന്നതായി ഹൂസ്റ്റണിലെ സാമ്പത്തിക വിദഗ്ധനായ മാധവന്‍ പിളള സ്പൊണ്‍ സറായപ്പോള്‍. ന്യൂയോര്‍ക്കും ന്യൂജേഴ്സിയും ചിക്കാഗോയും ഉള്‍പ്പെട്ട സ്പൊണ്‍സര്‍ ലി സ്റ്റ് തെക്കന്‍ സംസ്ഥാനത്തേക്ക് വലിച്ചു നീട്ടാനും നാല്‍പ്പതു വര്‍ഷമായി അമേരിക്കയി ലുളള സി.പി.എക്കാരനായ മാധവന്‍ പിളളക്കായി. കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷത്തിലേ റെയായി സജീവമായി പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദു സൊസൈറ്റിയുടെ സ്ഥാപക നേ താക്കളിലൊരാളാണ് മാധവന്‍ പിളള. ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാ ണവുമായി തുടക്കം മുതലേ സഹകരിക്കുന്നു.

ഇന്ത്യ പ്രസ്ക്ളബ്ബ് ദേശീയ സമ്മേളനങ്ങളില്‍ നിശബ്ദ സാന്നിധ്യമായിരുന്ന ചിക്കാഗോ യിലെ ടാക്സ് അനലിസ്റ്റായ ജോസഫ് നെടുങ്ങോട്ടില്‍ സ്പൊണ്‍സര്‍ഷിപ്പിനൊപ്പം ഒരു കുറിപ്പും വച്ചിരുന്നു.

ഇന്ത്യ പ്രസ്ക്ളബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സിഗ്നേച്ചര്‍ പദ്ധതിയായ മാധ്യമശ്രീ പുരസ്കാരദാനം നവംബര്‍ എട്ടിന് ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററിലാണ് നടക്കുക. ട്രൈസ്റ്റേറ്റ് മേഖലയിലെ സംഘടനാ നേതൃത്വങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുളള സംവാദവും ഇതോടൊപ്പമുണ്ട്.

കേരളത്തിലെ അച്ചടി, ദശ്യ മാധ്യമ രംഗത്തു നിന്നുളള ഏറ്റവും മികച്ച പത്രപ്രവര്‍ത്തക ന് നല്‍കുന്ന മാധ്യമശ്രീ പുരസ്കാരദാന ചടങ്ങില്‍ കൊല്ലം മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന എന്‍.കെ പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. മാധ്യമ അവാര്‍ഡ് ജേതാവ് മുഖ്യ പ്രഭാഷണം നടത്തുകയും തുടര്‍ന്നുളള മീഡിയ സെമിനാര്‍ നയിക്കുകയും ചെയ്യും.

മാധ്യമരംഗത്തെ രാജകലയുളള പുരസ്കാര നിര്‍ണയത്തില്‍ മലയാളത്തിന്റെ താരസൂ ര്യന്റെ കൈയൊപ്പമുണ്ടാകും. മാധ്യമശ്രീ പുരസ്കാര നിര്‍ണയ സമിതിയില്‍ ജൂറി കണ്‍സ ള്‍ട്ടന്റ് മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടന്‍ മോഹന്‍ലാലാണ്.

ഡോ.എം.വി പിളള, ഡോ. റോയി പി. തോമസ്, ജോസ് കണിയാലി എന്നിവരടങ്ങുന്ന ജൂറിയാണ് ഇന്ത്യ പ്രസ്ക്ളബ്ബ് മാധ്യമശ്രീ പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുക. ഇ വരുടെ നിര്‍ദ്ദേശങ്ങള്‍ ജൂറി കണ്‍സള്‍ട്ടന്റായ മോഹന്‍ലാല്‍ വിലയിരുത്തുകയും തുടര്‍ന്ന് ജേതാവിനെ പ്രഖ്യാപിക്കുകയും ചെയ്യും.

റിപ്പോര്‍ട്ട്: ജോസ് കണിയാലി