യാത്രയയപ്പ് നല്‍കി
Saturday, October 11, 2014 8:11 AM IST
റിയാദ്: ഇരുപത്തൊന്നു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂര്‍ പയ്യന്നൂര്‍ കേളോത്ത് സ്വദേശി കരുണാകരന്‍ ഇടശേരി, കോഴിക്കോട് കൊടുവള്ളി ആരാമ്പ്രം ചക്കാലക്കല്‍ സ്വദേശി ജ്യോതിഷ് തറേങ്ങല്‍ എന്നിവര്‍ക്ക് അല്‍ വത്തനിയ്യ സ്റാഫ് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി.

പ്രസിഡന്റ് അബ്ദുള്‍ മജീദ് പൂളക്കാടി അധ്യക്ഷത വഹിച്ച ചടങ്ങ് രാജീവ് പാതാരം ഉദ്ഘാടനം ചെയ്തു. കരുണാകരനുള്ള ഉപഹാരം ഫ്രാന്‍സിസും ജ്യോതിഷിനുള്ള ഉപഹാരം സലീം മണ്ണാര്‍ക്കാടും നല്‍കി. ഫിറോസ്, ബൈജു ഇട്ടന്‍, റഈസുദ്ദീന്‍, അബ്ദുള്‍ റഷീദ്, രതീഷ്, ഷമീര്‍ പാലക്കാട്, അജനന്‍, രഘുനാഥ്, വാള്‍ട്ടര്‍, ജലീല്‍, മുനീര്‍, ശരീഫ് എന്നിവര്‍ നേതൃത്വം നല്‍കി. അഷ്റഫ് സ്വാഗതവും നിഷാദ് വനിയക്കാട്ട് നന്ദിയും രേഖപ്പെടുത്തി. യുവഗായകന്‍ ശിഹാബ് അരീക്കോടിന്റെ ഗാനമേളയും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍