മാവേലിക്കര അസോസിയേഷന്റെ പൊതുയോഗവും തെരഞ്ഞെടുപ്പും ഒക്ടോബര്‍ 17ന്
Saturday, October 11, 2014 8:10 AM IST
കുവൈറ്റ്: മാവേലിക്കര അസോസിയേഷന്റെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഒക്ടോബര്‍ 17 ന് (വെള്ളി) വൈകുന്നേരം നാലിന് അബാസിയ ഓര്‍മ ഓഡിറ്റോറിയത്തില്‍ നടക്കും.

നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട (പഴയ) മാവേലിക്കര മുന്‍സിപ്പാലിറ്റി , ചെന്നിത്തല, ചെട്ടികുളങ്ങര, തെക്കേകര, ഭരണിക്കാവ്, താമരക്കുളം, വള്ളികുന്നം, ചുനക്കര എന്നീ സ്ഥലങ്ങളില്‍ നിന്നും കുവൈറ്റില്‍ പ്രവാസികളായിരിക്കുന്ന

അസോസിയേഷനില്‍ അംഗത്വം ഉള്ളവരും പുതുതായി അംഗത്വം എടുക്കാന്‍ ആഗ്രഹിക്കുന്നവരും അസോസിയേഷന്റെ അഭ്യുദയകാംഷികളുമായ മുകളില്‍പറഞ്ഞ സ്ഥലങ്ങളില്‍ നിന്നുമുള്ള എല്ലാ പ്രവാസികളെയും പോതുയോഗത്തിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വിശദ വിവരങ്ങള്‍ക്ക്: എ.ഐ. കുര്യന്‍ (പ്രസിഡന്റ്), 9737 6251, സാബു മാവേലിക്കര (ജന. സെക്രട്ടറി) 65849043.