മല്ലപ്പള്ളി സംഗമത്തിന്റെ ആലോചനാ യോഗം ഒക്ടോബര്‍ 18ന്
Saturday, October 11, 2014 6:06 AM IST
ഹൂസ്റണ്‍: ഗ്രേയ്റ്റര്‍ ഹൂസ്റ്റണിലുള്ള മല്ലപ്പളളി സ്വദേശികളുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ ആലോചനാ യോഗം ഒക്ടോബര്‍ 18 ന് (ശനി) വൈകുന്നേരം നാലിന് സ്റാഫോര്‍ഡില്‍ 920, എഫ്എം 1092, സ്റാഫോര്‍ഡ്, 77477 ലുളള സ്യൂട്ട് 200 ല്‍ നടത്തുന്നതിന് ക്രമീകരണങ്ങള്‍ ചെയ്തു വരുന്നതായി സംഘാടകര്‍ അറിയിച്ചു.

താത്പര്യമുളള എല്ലാ മല്ലപ്പളളി സ്വദേശികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ചാക്കോ നൈനാന്‍ (പ്രസിഡന്റ്): 832 661 7555, സിജോ ജോയി (സെക്രട്ടറി): 409 354 3414.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി