ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ പെരുന്നാള്‍
Saturday, October 11, 2014 6:05 AM IST
ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലെ പ്രഥമ കത്തീഡ്രല്‍ ദേവാലയമായ ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍, മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ പെരുന്നാളും 37-ാമത് വാര്‍ഷികാഘോഷവും ഒക്ടോബര്‍ 17, 18, 19 തീയതികളില്‍ ഇടവക മെത്രാപോലീത്ത യല്‍ദൊ മാര്‍ തീത്തോസിന്റെ സാന്നിധ്യത്തില്‍ നടക്കും.

12 ന് (ഞായര്‍) വിശുദ്ധ കുര്‍ബാനക്കുശേഷം വികാരി ഫാ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ കൊടി ഉയര്‍ത്തുന്നതോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.

17 ന് (വെളളി) ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷം വിവിധ കലാപരിപാടികളോടെ നടക്കും.

18 ന് (ശനി) വൈകിട്ട് പുതിയതായി വാങ്ങിയ പളളിവക പാഴ്സനേജിന്റെ കൂദാശ കര്‍മ്മം ഇടവക മെത്രാപോലീത്താ നിര്‍വഹിക്കും. തുടര്‍ന്ന് സന്ധ്യാ പ്രാര്‍ഥനയും പ്രഗത്ഭ വാഗ്മിയും വചന പ്രഘോഷകനുമായ ഫാ. മാത്യൂസ് കാവുങ്കല്‍ കോര്‍എപ്പിസ്കോപ്പാ വചന പ്രഭാഷണവും നടത്തും. ഇടവക ഗായക സംഘം ആലപിക്കുന്ന ഭക്തി സാന്ദ്രമായ ഗാനങ്ങള്‍ പെരുന്നാളിന് മാറ്റു കൂട്ടും.

19 ന് (ഞായര്‍) യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തിലും ഫാ. ജോണ്‍ വര്‍ഗീസ് കോര്‍എപ്പിസ്കോപ്പാ, ഫാ. മാത്യൂസ് കാവുങ്കല്‍ കോര്‍ എപ്പിസ്കോപ്പാ എന്നിവരുടെ സഹകാര്‍മികത്വത്തിലും വി. മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിക്കും.

ശനി, ഞായര്‍ ദിവസങ്ങളില്‍ മുത്തുക്കുട, കൊടി, ചെണ്ട, വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നടത്തപ്പെടുന്ന ഭക്തി നിര്‍ഭരവും വര്‍ണശബളമായ റാസ, പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.

പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ഫാ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ (വികാരി), മാമ്മന്‍ പി. ജോണ്‍ (സെക്രട്ടറി), ജോസഫ് ജോര്‍ജ് (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ മാനേജിംഗ് കമ്മിറ്റി വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റു കഴിക്കുന്നവര്‍ ജോസ് തോമസ് ആന്‍ഡ് ഫാമിലി, സിബി കെ. മാത്യു ആന്‍ഡ് ഫാമിലി, ഡിനു ചാക്കോ ആന്‍ഡ് ഫാമിലി എന്നിവരാണ്. ഞായറാഴ്ച ഉച്ചയ്ക്ക് സ്നേഹ വിരുന്നോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍