കടയില്‍ സാധനം വങ്ങാനിറങ്ങിയ മലയാളിയെ കാണാതായി
Saturday, October 11, 2014 6:05 AM IST
ജിദ്ദ: ഹംദാനിയ മഹത്ത ശര്‍ക്കിയക്ക് സമീപം പലചരക്കു സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയ മലപ്പുറം താനൂര്‍ സ്വദേശി ശിവദാസ് പുല്ലാട്ട് (ഇഖാമ നമ്പര്‍ 2336413766) ഒക്ടോബര്‍ നാലിന് (ശനി) രാവിലെ 11 മുതല്‍ കാണാതായതായി പരാതി ലഭിച്ചു. അല്‍ മദ കരിയത്ത് മിര്‍സാര്‍ കമ്പനിയില്‍ പതിനെട്ടു മാസമായി ജോലി ചെയ്തു വരികയായിരുന്ന ശിവദാസ് കൈലിയും ബനിയനുമാണ് ധരിച്ചിരുന്നത്.പൊതുവെ റൂമില്‍ തന്നെ മുഴുവന്‍ സമയവും ചെലവഴിക്കാറുള്ള ശിവദാസ് ശാന്ത പ്രകൃതക്കാരനാണ്.

തിരച്ചു വരാത്തതിനെ തുടര്‍ന്ന് കമ്പനിയുടെ പ്രതിനിധികള്‍ ബുറൈമാന്‍ പോലീസ് സ്റേഷനില്‍ പരാതിപെട്ടിട്ടുണ്ട്. ശിവദാസിനെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്ന 05590187761 എന്ന നമ്പറില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍