'സായന്തനം' നാടകം ഡാളസില്‍ ഒക്ടോബര്‍ 11-ന്
Saturday, October 11, 2014 3:52 AM IST
ഡാളസ് : ത്രിവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കുടുംബ നാടകം 'സായന്തനം' ഡാലസില്‍ ഇന്ന് (ഒക്ടോബര്‍ 11) വൈകുന്നേരം ആറരക്കു നടക്കും. ഗാര്‍ലന്‍ഡ് സെന്റ് തോമസ് ഫൊറോന ദേവാലയ ഓഡിറ്റോറിയമാണ് പ്രഥമ വേദി.

ഫ്രാന്‍സിസ് ടി. മാവേലിക്കരയുടെ രചനയില്‍ ചാര്‍ലി അങ്ങാടിശേരി ജീവിത സ്പര്‍ശിയായ ഈ കുടുംബ നാടകത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. കോന്നിയൂര്‍ ജയിംസ്, മീന നിബു, സെബാസ്റ്യന്‍ മാണി, ലിസമ്മ സേവ്യര്‍, ഷാജി വേണാട്ട് , ജിജി ആറാംചേരില്‍, ബെന്നി മറ്റക്കര, ചാര്‍ലി അങ്ങാടിശേരില്‍, വില്യംസ് തുടങ്ങിയവര്‍ വേഷമിടുന്നു. വിന്‍സെന്റ് പശ്ചാത്തലവും . യൂജിന്‍ ടീം ശബ്ദവും അനിയന്‍ കുഞ്ഞ് പ്രകാശവും നിയന്ത്രിക്കുന്നു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കോന്നിയൂര്‍ ജയിംസ് :214 564 6544, സെബാസ്റ്യന്‍ മാണി: 817 800 1682, ചാര്‍ളി അങ്ങാടിച്ചേരില്‍: 817 296 8255.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍