ഗാന്ധിജയന്തി ആഘോഷിച്ചു
Friday, October 10, 2014 6:43 AM IST
റിയാദ്: ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. ഗാന്ധിജിയെകുറിച്ചുള്ള ഡോക്യുമെന്ററിയും ക്വിസ് മത്സരവും വിവിധ കലാമത്സരങ്ങളും സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം സെന്‍ട്രല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. എല്‍.കെ അജിത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് നാസര്‍ കല്ലറ അധ്യക്ഷത വഹിച്ചു. നൌഷാദ് കിളിമാനൂര്‍ ആമുഖ പ്രസംഗം നടത്തി. ശിഹാബ് കൊട്ടുകാട്, അന്‍വാസ്, ഉബൈദ് എടവണ്ണ, ഷംനാദ് കരുനാഗപ്പള്ളി, നൂറുദ്ദീന്‍ കൊട്ടിയം, സി.എം കുഞ്ഞി കുമ്പള, ഇസ്മയില്‍ എരുമേലി, നവാസ് ഖാന്‍ പത്തനാപുരം, ഷാജി മഠത്തില്‍, വിജയന്‍ നെയ്യാറ്റിന്‍കര, ഷാജി കുന്നിക്കോട്, രാജു തൃശൂര്‍, സജി ചേര്‍ത്തല, ഷാജി പാനൂര്‍, ഷഫീഖ് കൊല്ലം എന്നിവര്‍ പ്രസംഗിച്ചു.

വിവിധ ജില്ലാ പ്രസിഡന്റുമാരായ രാധാകൃഷ്ണന്‍ പാലക്കാട്, സലാം ഇടുക്കി, മുനീര്‍ കോക്കല്ലൂര്‍, സുഗതന്‍ നൂറനാട്, രഘു തളിയില്‍, ബാലുകുട്ടന്‍, ഷുക്കൂര്‍ ആലുവ, ബഷീര്‍ കോട്ടയം എന്നിവരും സലാം തെന്നല, അജയന്‍ ആലപ്പുഴ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു. നിഷാദ് ആലംകോട് സ്വാഗതവും സാബു കുളമുട്ടം നന്ദിയും പറഞ്ഞു. ഫവാസ് വെള്ളിപറമ്പിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ഗാനമേളയില്‍ ശിഫിന്‍ അക്ബര്‍, സക്കീര്‍ മണ്ണാര്‍മല, സിറാജ്, സഹീറുദ്ദീന്‍, ശഫീഖ് അക്ബര്‍, ഷിജു കോശി, ആമിന അക്ബര്‍, സാമ്ന എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. നന്ദന നൃത്തം അവതരിപ്പിച്ചു. ജോര്‍ജ് കുട്ടി മാക്കുളത്ത് ഗാന്ധിവേഷമിട്ടത് സദസിനെ ആകര്‍ഷിച്ചു. ഹരികൃഷ്ണന്‍, കുമാര്‍ തിരുവനന്തപരും, റഫീഖ് വെമ്പായം, ജലാല്‍ വര്‍ക്കല, അക്ബര്‍ ആലംകോട്, നിസാര്‍ കല്ലറ, ഷാനവാസ് തിരുവനന്തപുരം, ഷഫീര്‍ റഹ്മാന്‍, റാസി കോരാണി, അന്‍സായി, ജയന്‍ കൊടുങ്ങല്ലൂര്‍, അനീഷ് ഇടുക്കി, സുരേഷ് ശങ്കര്‍, സുനീര്‍ കൊല്ലം, റിയാസ് പുനലൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍