ഫ്രന്റ്സ് ഓഫ് കാലിക്കറ്റ് ചികിത്സാസഹായം നല്‍കി
Thursday, October 9, 2014 7:47 AM IST
റിയാദ്: പരസഹായമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത കോഴിക്കോട് എരഞ്ഞിക്കലിലെ അലി സാബ്രിക്കും മണക്കടവിലെ മന്‍സൂറിനും ഫ്രന്റ്സ് ഓഫ് കാലിക്കട്ട് ചികിത്സാ സഹായം വിതരണം ചെയ്തു. പ്രസിഡന്റ് ഷാഹുല്‍ ഹമീദില്‍ നിന്നും നെസ്ബാദ്, സെക്രട്ടറി അബ്ദുള്‍ കലാമില്‍ നിന്നും സൈതു മീഞ്ചന്തയും തുക ഏറ്റുവാങ്ങി. ഫ്രന്റ്സ് ഓഫ് കാലിക്കട്ടിന്റെ പന്ത്രണ്ടാം വാര്‍ഷികപരിപാടികളും ഓണം ബക്രീദ് ആഘോഷത്തിന്റെയും ഭാഗമായി റമാദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'ഈദ് നിലാവ് 2014' പരിപാടിയിലെ സാംസ്കാരിക സമ്മേളനത്തിലാണ് ധനസഹായം വിതരണം ചെയ്തത്.

പ്രസിഡന്റ് ഷാഹുല്‍ ഹമീദ് കാരപ്പറമ്പ് അധ്യക്ഷത വഹിച്ചു. നോര്‍ക്ക കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട് പരിപാടി ഉദ്ഘാടനം ചെയ്തു. അര്‍ഷുല്‍ അഹമദ് പ്രഭാഷണം നടത്തി. വേദിയില്‍ ഫ്രന്റ്സ് ഓഫ് കാലിക്കട്ടിന്റെ മുന്‍ പ്രസിഡന്റും എഴുത്തുകാരനുമായ റഫീഖ് പന്നിയങ്കരയെ അനുമോദിച്ചു. ശിഹാബ് കൊട്ടുകാട് എഫ്ഒസിയുടെ ഉപഹാരം റഫീഖിന് കൈമാറി. ഉബൈദ് എടവണ്ണ, സൈനുദ്ദീന്‍ കൊച്ചി, സൈജു നവാസ്, ഇസ്മായില്‍ പന്നൂര്‍, മിര്‍ഷാദ് ബക്കര്‍, അന്‍വാസ്, അബ്ദുറഹ്മാന്‍ ഫറോക്ക് ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി അബ്ദുള്‍ കലാം സ്വാഗതവും ട്രഷറര്‍ ഷെരീഫ് പയ്യാനക്കല്‍ നന്ദിയും പറഞ്ഞു.

അഷ്റഫ് കണ്ണംപറമ്പിന്റെ നേതൃത്വത്തില്‍ നടന്ന ഗാനമേളയില്‍ ഖാദര്‍ഭായ് കോഴിക്കോട്, നെസ്ബാദ് കോഴിക്കോട്, ഫിജിന കബീര്‍, ഫവാസ്, അച്ചു, അസ്ന സലാം, ഷിഫ ഷൌക്കത്ത്, നസ്റുദ്ദീന്‍, ഹിഫാസ് സൈതു, ബാഷില്‍ തുടങ്ങിയവര്‍ ഗാനങ്ങളാലപിച്ചു.

നൌഷാദ് മാത്തോട്ടം, എം.പി.എം. കോയ കണ്ണഞ്ചേരി, ഷൌക്കത്ത് പന്നിയങ്കര, അസ്ലം കിണാശേരി, നജ്മുദ്ദീന്‍, യൂനുസ് എണ്ണപ്പാടം, അലിക്കോയ പന്നിയങ്കര, ഉമര്‍ ഷെരീഫ്, ഇബ്രാഹിം, സക്കീര്‍ പള്ളിക്കലകം, ഫസല്‍, സലിം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍