പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയം: എം.കെ രാഘവന്‍ എംപി
Thursday, October 9, 2014 7:46 AM IST
റിയാദ്: പ്രവാസികളുടെ ചെറുതും വലുതുമായ പ്രശ്നങ്ങളില്‍ ഇടപെട്ട് പ്രവാസി സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും  വിസ്മരിക്കാനാവുന്നതല്ലെന്ന് എം.കെ രാഘവന്‍ എംപി. ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാലിക്കട്ട് ഫെസ്റിന്റെ സമാപന സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എംപി. ജീവിതത്തെകുറിച്ചുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ച് ആത്മഹത്യയുടെ മുനമ്പില്‍ എത്തിച്ചേരുന്നവര്‍ പലരും പ്രവാസി സംഘടനകളുടെ ഇടപെടലുകളിലൂടെ ജീവിതത്തിലേക്ക് മടങ്ങി വരുന്നു. ഇത് പ്രവാസികള്‍ക്കിടയില്‍ മാത്രമല്ല മാതൃരാജ്യത്തുള്ളവര്‍ക്കും നേരിട്ടും അല്ലാതെയും പ്രയോജനപ്പെടുന്നു എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കുടുംബനാഥന്മാര്‍ കാന്‍സര്‍ രോഗത്തിന്റെ പിടിയില്‍ അമര്‍ന്നതിലൂടെ ജീവിതം വഴിമുട്ടിയ കുടുംബങ്ങള്‍ക്ക് ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കിയ സഹായങ്ങള്‍ എംപി എടുത്തു പറഞ്ഞു. ജീവകാരുണ്യ രംഗത്തും സാമൂഹ്യപ്രതിബദ്ധതയുള്ള വിവിധ വിഷയങ്ങളിലും പ്രവാസ സംഘടനകള്‍ നടത്തുന്ന ഇടപെടലുകള്‍ ജാതിമത രാഷ്ട്രീയ ഭേദമെന്യെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്നു എന്നത് ഏറ്റവും ശ്ളാഘനീയമാണെന്ന് എം.കെ രാഘവന്‍ അഭിപ്രായപ്പെട്ടു. നിര്‍ധന കുടുംബങ്ങള്‍ക്ക് വേണ്ടി ഒരു ഭവന നിര്‍മാണ പദ്ധതി കോഴിക്കോട് ജില്ലാ കമ്മിറ്റി ആരംഭിക്കണം എന്നും ആദ്യപടിയായി പത്ത് ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കണമെന്നും ജില്ലാ കമ്മിറ്റി ഭാരവാഹികളോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ നവാസ് വെള്ളിമാടികുന്ന് അധ്യക്ഷത വഹിച്ച സമ്മേളനം ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു

ഫെസ്റിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സാമൂഹിക പ്രതിബദ്ധതാ പുരസ്കാരം കോഴിക്കോട് ജില്ലയില്‍നിന്നുള്ള ജീവകാരുണ്യപ്രവര്‍ത്തകനും കെഎംസിസി നേതാവുമായ അര്‍ഷുല്‍ അഹമ്മദിന് എംപി സമ്മാനിച്ചു. കാലിക്കട്ട് ഫെസ്റ് 2011 പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന ഒഐസിസി നേതാവുമായ അബ്ദുള്‍ അസീസ് കോഴിക്കോടിനെ സമ്മേളനത്തില്‍ പ്രത്യേകം ആദരിച്ചു. അബ്ദുള്‍ അസീസ് കോഴിക്കോടിനുള്ള ഉപഹാരം എംപി യും ഫ്ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ അഹമ്മദ് കോയയും ചേര്‍ന്ന് സമ്മാനിച്ചു. സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ഹയിഫ അബ്ദുള്‍ കരീമിനുള്ള പ്രത്യേക പുരസ്കാരവും എംപി സമ്മാനിച്ചു. ഒഐസിസിയുടെ വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരെയും സമ്മേളനത്തില്‍ ആദരിച്ചു. മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ പുലിയപുറത്തിനുള്ള ഭവന നിര്‍മാണ സഹായധനം എംപിക്ക് ഷമീര്‍ ബാബു മാവൂര്‍ കൈമാറി. ഫെസ്റിന്റെ ആദ്യ ദിവസങ്ങളില്‍ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും എംപി നിര്‍വഹിച്ചു. ഹെന്ന ഡിസൈനിംഗ് മത്സരത്തില്‍ ഷബ്ന ഷൌക്കത്ത് ഒന്നാം സ്ഥാനവും ഖദീജ, നജ്വ ഹാരൂണ്‍ എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബെസ്റ് കപ്പിള്‍ അക്ബര്‍ ഷീജ ദമ്പതികള്‍ ഒന്നാം സ്ഥാനവും നസ്ബര്‍ ഹസ്ന ദമ്പതികള്‍ രണ്ടാം സ്ഥാനവും നേടി. പാചക മത്സരത്തില്‍ അസ്ജാന നാസര്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഉമ്മു ഹിഷാം രണ്ടാം സ്ഥാനത്തിന് അര്‍ഹയായി.

റിയാദിലെ വിവിധ ഇന്ത്യന്‍ സ്കൂളുകള്‍ മാറ്റുരച്ച വാശിയേറിയ ക്വിസ് മത്സരത്തില്‍ നണ്ട മിഡില്‍ ഈസ്റ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒന്നാം സ്ഥാനവും അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

എംപിക്കുള്ള ജില്ലാകമ്മിറ്റിയുടെ സ്നേഹോപഹാരം മുനീര്‍ കോക്കല്ലൂര്‍ കൈമാറി. വിവിധ ജില്ലാകമ്മിറ്റി പ്രതിനിധികളും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള വിവിധ നിയോജകമണ്ഡലം ഭാരവാഹികളും എംപിയെ ഹാരാര്‍പ്പണം ചെയ്തു. അഹമ്മദ് കോയ, നാസര്‍ അബൂബക്കര്‍, ഷിഹാബ് കൊട്ടുകാട്, ഉബൈദ് എടവണ്ണ, ഇബ്രാഹിം സുബ്ഹാന്‍, അഡ്വ. അജിത്, സലീം കളക്കര, ഇസ്മായില്‍ എരുമേലി, മുഹമ്മദാലി കൂടാളി, റസാക്ക് പൂക്കോട്ടുപാടം, സജി കായംകുളം, ഷാജി കുന്നിക്കോട്,  അബ്ദുള്ള വല്ലാഞ്ചിറ, മിര്‍ഷാദ് ബക്കര്‍, മൊയ്തീന്‍ കോയ, നാസര്‍ മാങ്കാവ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഷൌക്കത്ത് പന്നിക്കോട് ആമുഖ പ്രസംഗവും ഷഫീക്ക് കിനാലൂര്‍ സ്വാഗത പ്രസംഗവും ഉമ്മര്‍ വലിയപറമ്പ് കൃതജ്ഞതയും നിര്‍വഹിച്ചു. ആബിദ് കണ്ണൂര്‍, കരീം മാവൂര്‍, ഫവാസ് വെള്ളിപറമ്പ്, ഹിബ ബഷീര്‍ തുടങ്ങിയവര്‍ നയിച്ച ഇശല്‍ സന്ധ്യയും സിന്ധു ടീച്ചര്‍, മണി, ഭദ്രന്‍ എന്നിവരുടെ കോറിയോഗ്രാഫിയില്‍ നൃത്തവും ഫെസ്റിന്റെ സമാപന സമ്മേളനത്തിന് മാറ്റു കൂട്ടി. അബ്ദുള്‍ കരീം കൊടുവള്ളി, മോഹന്‍ ദാസ്, ജയപ്രദീഷ്, അമേഷ് ഏലത്തൂര്‍, യാസര്‍ അണ്േടാണ, മാസിന്‍ മുത്തു, ഒമര്‍ ഷരീഫ്, ജാഫര്‍ എരമംഗലം, ജംഷീര്‍ മണാശേരി, ഹസന്‍ അലി, നാസര്‍ മാവൂര്‍, ഹര്‍ഷദ് എം.ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍