സമസ്ത ഹമദ് ടൌണ്‍ വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 10ന്
Thursday, October 9, 2014 7:46 AM IST
മനാമ: പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി ദുബൈ ഒക്ടോബര്‍ 10ന് (വെള്ളി) വൈകുന്നേരം ബഹ്റിനിലെത്തുന്നു.

സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്റിന്‍ ഹമദ്ടൌണ്‍ കമ്മിറ്റിയുടെ സ്വലാത്ത് വാര്‍ഷികത്തോടനുബന്ധിച്ച് രാത്രി 10.30ന് ഹമദ്ടൌണിലെ അല്‍ അയ്യാം ബില്‍ഡിംഗില്‍ നടക്കുന്ന ഏകദിന മത പ്രഭാഷണത്തിനാണ് ഹുദവി ബഹ്റിനിലെ ത്തുന്നത്.

അബുദാബിയിലെ ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്കൂളിലെ ഇസ്ലാമിക് പഠന വിഭാഗം തലവനും ബഹുഭാഷാ പണ്ഡിതനും വാഗ്മിയുമായ ഹുദവി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നടക്കുന്ന വിവിധ പഠന സംഗമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യുവ പണ്ഡിതനാണ്.

മലയാളത്തിനു പുറമെ ഇംഗ്ളീഷിലും ഹിന്ദിയിലുമുള്ള വിവിധ പഠന ക്ളാസുകള്‍ക്കും ഖുര്‍ആന്‍ ക്ളാസുകള്‍ക്കും യുഎഇയിലുടനീളം അദ്ദേഹം നേതൃത്വം നല്‍കി വരുന്നുണ്ട്.

സമകാലിക സംഭവങ്ങള്‍ വിശുദ്ധ സൂക്തങ്ങളുടെ അകമ്പടിയോടെ അവതരി പ്പിക്കുന്ന അദ്ദേഹത്തിന്റെ വിവിധ ഭാഷകളിലുള്ള പ്രഭാഷണങ്ങളും പഠന ക്ളാസുകളും ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് ക്ളാസ് റൂമിലും ചില (ംംം.ൌിിശഴമഹഹല്യൃ.യഹീഴുീ.രീാ) വെബ്സൈറ്റുകളിലും തല്‍സമയം സംപ്രേഷണം ചെയ്തു വരുന്നുണ്ട്.

ഹമദ് ടൌണിലെ ഹോണസ്റ് സൂപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള അല്‍ അയാം ബില്‍ഡിംഗിനു മുകളില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് നടക്കുന്ന ചടങ്ങ് സമസ്ത ബഹ്റിന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ തേങ്ങാപട്ടണം ഉദ്ഘാടനം ചെയ്യും. പരിപാടിയിലും തുടര്‍ന്നു നടക്കുന്ന ദുആ മജ്ലിസിലും പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യം ഒരുക്കിയിട്ടുണ്ട്.

വിശദ വിവരങ്ങള്‍ക്ക് 34141802, 35512277.