ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ ബസ് ട്രിപ്പ് സംഘടിപ്പിക്കുന്നു
Thursday, October 9, 2014 4:53 AM IST
ന്യൂയോര്‍ക്ക്: റോക്ക്ലാന്റിലെ മലയാളികളുടെ സംഘടനയായ ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ 17ന് വെള്ളിയാഴ്ച്ച വൈകിട്ട് പെന്‍സില്‍വേനിയായിലുള്ള മൌണ്ട് എയറി കാസിനോവിലേക്ക് ബസ് ട്രിപ്പ് സംഘടിപ്പിക്കുന്നു. ബസ് 6.15നു തന്നെ നാനുവെറ്റ് കമ്യൂട്ടര്‍ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും പുറപ്പെടുമെന്ന് കോര്‍ഡിനേറ്റര്‍ അലക്സ് തോമസ് അറിയിച്ചു. പരിമിതമായ സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ട് ആദ്യം രജിസ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന കൊടുക്കും എന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: അലക്സ് തോമസ് (കോര്‍ഡിനേറ്റര്‍) 914 473 0142, ജയിംസ് ഇളംപുരയിടത്തില്‍ (പ്രസിഡന്റ്) 8455530318, ജയപ്രകാശ് നായര്‍ (സെക്രട്ടറി) 845 507 2621.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ