അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി ക്ളാസ് ഒക്ടോബര്‍ 18-ന് ഓക്പാര്‍ക്കില്‍
Thursday, October 9, 2014 4:52 AM IST
ന്യൂയോര്‍ക്ക്: മലങ്കര അതി ഭദ്രാസനത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍, സത്യവിശ്വാസവും പാരമ്പര്യങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഥമ ക്ളാസ് ഷിക്കാഗോയിലുള്ള സുറിയാനി ഇടവകാംഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒക്ടോബര്‍ 18-ന് ശനിയാഴ്ച വൈകുന്നേരം നടത്തുന്നതിനു തീരുമാനിച്ചിരിക്കുന്നു. ആറുമണിക്ക് സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം സെന്റ് ജോര്‍ജ് ഇടവക വികാരി തോമസ് കുര്യന്‍ അച്ചന്‍ യോഗം ഉദ്ഘാടനം ചെയ്യും. സെന്റ് മേരീസ് ക്നാനായ ഇടവക വികാരി ബഹു. തോമസ് മേപ്പുറത്ത് അച്ചനും, ലിജു പോള്‍ ശെമ്മാശനും ഈ സംരംഭത്തിന് ആശംസകള്‍ നേരും. അതിനുശേഷം ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് ക്ളാസ് നയിക്കും. ഒമ്പതോടുകൂടി പര്യവസാനിക്കും.

പരിശുദ്ധ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ രക്ഷാധികാരിയും, അമേരിക്കന്‍ അതിഭദ്രാസന അധ്യക്ഷന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത പ്രസിഡന്റും, വന്ദ്യ ഗീവര്‍ഗീസ് കോര്‍എപ്പിസ്കോപ്പ ചട്ടത്തില്‍ വൈസ് പ്രസിഡന്റും ആയ ഭക്തസംഘടനയാണ് അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി. ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് (ജനറല്‍ സെക്രട്ടറി) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം