പാലം ഇന്‍ഫന്റ് ജീസസ് ഫൊറോന പള്ളിയില്‍ വിശുദ്ധ യൂദാ ശ്ളീഹായുടെ തിരുനാള്‍ ഒക്ടോബര്‍ 10, 11, 12 തീയതികളില്‍
Thursday, October 9, 2014 4:18 AM IST
ന്യൂഡല്‍ഹി: പാലം ഇന്‍ഫന്റ് ജീസസ് ഫൊറോന പള്ളിയില്‍ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാള്‍ ഒക്ടോബര്‍ 10, 11, 12 (വെള്ളി, ശനി. ഞായര്‍) ദിവസങ്ങളില്‍ ആഘോഷിക്കുന്നു.

വെള്ളി വൈകുന്നേരം 6.30ന് നടക്കുന്ന കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന, നൊവേന എന്നിവയ്ക്ക് ഡോ. ജേക്കബ് മാര്‍ ബര്‍ണബാസ് കാര്‍മികത്വം വഹിക്കും.

ശനി രാവിലെ 10ന് നടക്കുന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനും വിശുദ്ധ കുര്‍ബാനക്കും ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാര്‍മികത്വം വഹിക്കും.

ഞായര്‍ രാവിലെ 10.30 ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് റവ. ഫാ. സജോ പടയാട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജിജു തുരുത്തിക്കര തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് സ്നേഹവിരുന്നും നടക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്