ജിദ്ദയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Thursday, October 9, 2014 4:11 AM IST
ജിദ്ദ: ജിദ്ദയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോട് ഉപ്പള സ്വദേശി നാസര്‍ അഹമ്മദ് (53) ആണ് മരിച്ചത്.

പെരുന്നാള്‍ ദിവസം നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെങ്കിലും ബുധനാഴ്ച രാവിലെ 11 ഓടെ മരണം സംഭവിക്കുകയായിരുന്നു. ജിദ്ദയിലെ റുവൈസില്‍ ഡോ. സുലൈമാന്‍ ഫക്കീഹ് ആശുപത്രിയിലാണ് മൃതദേഹമുള്ളത്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍